എന്‍ വി- സാഹിത്യകാരന്മാര്‍ക്ക് ആചാര്യന്‍

WEBDUNIA|
ആധുനിക മലയാള കവിതയ്ക്ക് വഴിമരുന്നിട്ട എന്‍.വി.കൃഷ്ണ വാര്യര്‍ ആ നിലയ്ക്ക് മാത്രമല്ല അറിയപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും.

അദ്ദേഹം സാഹിത്യ രംഗത്തെ ആചാര്യനായിരുന്നു എല്ലാ അര്‍ത്ഥത്തിലും, ബഹുഭാഷാ പണ്ഡിതനും വിജ-്ഞാനിയുമായിരുന്നു അദ്ദേഹം.

1989 ഒക്ടോബര്‍ 12ന് അദ്ദേഹം കോഴിക്കോട്ട് അന്തരിച്ചു. 1916 മെയ് 15 ന് തൃശൂരിലെ ഞെരുവിശ്ശേരിയിലായിരുന്നു ജനനം.

മാതൃഭൂമിയുടെ പത്രാധിപരായിരിക്കെയാണ് എന്‍.വി.അന്തരിച്ചത്. അതിനു മുമ്പ് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപരായിരുന്നു ദീര്‍ഘകാലം. ഈ കാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ മാത്രമല്ല മലയാള സാഹിത്യത്തിന്‍റെ തന്നെ സുവര്‍ണ്ണകാലമായാണ് കരുതേണ്ടത്.

ഒട്ടേറെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും വിമര്‍ശിക്കുകയും അവര്‍ക്കെല്ലാം അവസരങ്ങള്‍ കൊടുക്കുകയും ചെയ്ത് പിതൃ നിര്‍വിശേഷമായ ഒരു ആചാര്യപദവിയില്‍ ഇരിക്കുകയായിരുന്നു എന്‍.വി.

എന്‍.വി.യുടെ മറ്റൊരു പ്രധാന പ്രവര്‍ത്തന മേഖല ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. അദ്ദേഹം അന്നു നടത്തിയ പല ഭാഷ- ലിപി പരിഷ്കാരങ്ങളും പില്‍ക്കാലത്ത് സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തില്‍ അപ്രസക്തമായിപ്പോയെങ്കിലും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രസക്തിയും സാമ്പത്തികവും നിലനില്‍പ്പും ഉണ്ടായത് എന്‍.വി.യുടെ കാലത്തായിരുന്നു.

മദ്രാസ് ക്രിസ്ത്യന്‍ കോളജ-ിലും തൃശൂര്‍ കേരള വര്‍മ്മ കോളജ-ിലും എന്‍.വി. അദ്ധ്യാപകനായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം അദ്ധ്യാപകജേ-ാലി വലിച്ചെറിഞ്ഞു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവയുടെ പ്രസിഡന്‍റായിരുന്നു. കുറച്ചുകാലം കുങ്കുമത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. കാലിക്കട്ട് സര്‍വകലാശാല അദ്ദേഹത്തെ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.

ആദര്‍ശവത്കൃതമായ ജ-ീവിതചിത്രീകരണത്തിനെതിരെ കലാപം ഉയര്‍ത്തിയായിരുന്നു. കാവ്യരംഗത്തേക്ക് എന്‍.വി.യുടെ പ്രവേശം. കാല്‍പനികതയുടെ പഴമയ്ക്കും ജ-ീര്‍ണ്ണതയ്ക്കുമെതിരെ എന്‍.വി.യുടെ കവിതകള്‍ ശബ്ദിച്ചു സ്വന്തം അസ്തിത്വത്തിലൂടെ

എന്‍.വിയുടെ നവീന കാവ്യബോധത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍റേതായ സവിശേഷതകള്‍ കാണാമായിരുന്നു. ആത്മനിഷ് ഠാപരമായ ആഖ്യാനത്തിനു പകരം വസ്തുനിഷ് ഠതയ്ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. ചമല്‍ക്കാരത്തിനു പകരം സംഭവങ്ങള്‍ വിവരിച്ചു. നന്നങ്ങാടികള്‍, കള്ളദൈവങ്ങള്‍, എലികള്‍ എന്നീ കവിതകള്‍ ഇതിനുദാഹരണം.

അദ്ദേഹത്തിന്‍റെ ആദ്യ കാവ്യസമാഹാരമായ നീണ്ടക വിതകള്‍ 1948 ല്‍ പുറത്തുവന്നു. ഗാന്ധിയും ഗോഡ്സേയും എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

1979 ല്‍ വള്ളത്തോളിന്‍റെ കാവ്യശില്‍പം എന്ന നിരൂപണ ഗ്രന്ഥം കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടി. 1984 ലെ കേരള സാഹിത്യ അക്കാദമിയുടെ വൈജ-്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡും എന്‍.വിക്കായിരുന്നു - വെല്ലുവിളികള്‍ പ്രതികരണങ്ങള്‍.

കവിത നീണ്ടകവിതകള്‍, കുറേക്കൂടി നീണ്ടകവിതകള്‍, കലോല്‍സവം, ചാട്ടവാര്‍, ഗാന്ധിയും ഗോഡ്സേയും, കൊച്ചുതൊമ്മന്‍, കാളിദാസന്‍റെ സിംഹാസനം, പരിപ്രേക്ഷ്യം, സമാകലനം തുടങ്ങി ഒട്ടേറെ കൃതികള്‍ അദ്ദേഹം രചിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :