എം ഗോവിന്ദന്‍- പരിവര്‍ത്തനത്തിന്‍റെ മുന്നാള്‍

WEBDUNIA|
മലയാള കവിതയെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തിയ കവികളില്‍ ഒരാളാണ് എം ഗോവിന്ദന്‍.പൊന്നാനിക്കവികളില്‍ ഒരാള്‍.

അദ്ദേഹം മരിച്ചത്1989 ജനുവരി 22ന് ആയിരുന്നു.

കവി എഴുത്തുകാരന്‍ ചിന്തകന്‍, പ്രസാധകന്‍ സാംസ്കാരിക നായകന്‍ എന്നീ വിശേഷണങ്ങളെല്ലാം എം ഗോവിന്ദന് ഇണങ്ങും. അതുകൊണ്ട് കവിതയുടെ പരിപ്രേക്ഷ്യത്തില്‍ മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നത് ശരിയല്ല .

ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്‍റെ ചിന്തയുടെ ഉപോല്‍പ്പന്നം മാത്രമായിരുന്നു കവിതകള്‍ വര്‍ത്തമാന ജീവിതം,മിത്തുകല്‍ ചരിത്രം എന്നിവയെല്ലാം സഹജമായ നര്‍മ്മശൈലിയില്‍ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്ത് അവയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി. അതായിരുന്നു അദ്ദേഹത്തിന്‍റെ കവിത.

കൈവച്ച മേഖലകളിലെല്ലാം അധുനികതയുടെ വഴിത്തിരിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായി.കലയ്ക്കും സാഹിത്യത്തിനും ചിന്തകള്‍ക്കുമെല്ലാം നവീനതയിലേക്ക് മാറാന്‍ ഗോവിന്ദന്‍റെ ഇടപെടലുകള്‍ വഴിയൊരുക്കി

1919 സപ്റ്റംബര്‍ 28ന്കുറ്റിപ്പുറത്തിന് അടുത്തുള്ള തൃക്കണ്ണാപുരത്താണ് എം. ഗോവിന്ദന്‍ ജനിച്ചത്.1945 വരെ സജീവമായി രാഷ്ട്രീയ പ്രവത്തനങ്ങളില്‍ മുഴുകി പിന്നീട് കേരളത്തിലേയും ചെന്നൈയിലേയും ഇന്‍ഫര്‍മേശന്‍ വകുപ്പില്‍ ജോലിചെയ്തു. 1957 ല്‍ ജോലി രാജി വച്ച് ചെന്നൈയില്‍ താമസമാക്കി.

കെ എം റോയിയുമായുള്ള പരിചയവും സൗഹൃദവും അദ്ദേഹത്തില്‍ റാഡിക്കല്‍ ഹ്യൂമനിസത്തിന്‍റെ വിത്തുപാകി. പിന്നീടാണ് സമീക്ഷ എന്ന പേരില്‍ ലിറ്റില്‍ മാഗസിന്‍ ആരംഭിച്ചത്.ഇത് മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്‍റെ നാന്ദിയും വഴികാട്ടിയുമായിരുന്നു.

കൃതികള്‍:
ഒരു പൊന്നാനിക്കരന്‍റെ മനോരാജ്യം
നോക്കുകുത്തി,
അരങ്ങേറ്റം,
നാട്ടുവെളിച്ചം ,
കവിത
ജ്ഞാനസനാനം
എം ഗോവിന്ദന്‍റെ കവിതകല്‍ (കവിത)
സര്‍പ്പം.
മണിയോഡറും മട്ടു കഥകളും ( കഥ)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :