ആര്‍.കെ. നാരായണ്‍: മാല്‍ഗുഡിയുടെ കഥാകാരന്‍

ആര്‍ കെ നാരായണിന്‍റെ ജന്മ ശതാബ്ദിയായിരുന്നു 2006 ഒക്ടോബര്‍ 10 ന്.

WEBDUNIA|
സാങ്കല്പികമായി ഒരു പട്ടണം സൃഷ്ടിക്കുക. അവിടെ ജീവസുറ്റ കുറെ കഥാപാത്രങ്ങളെ പാര്‍പ്പിക്കുക . ഈ പട്ടണത്തേയും അവിടത്തെ ജനങ്ങളെയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്ന്കരുതി സ്നേഹിക്കുക.

അപൂര്‍വ്വമായ ഈ പ്രതിഭാസം ആര്‍.കെ. നാരായണ്‍ എന്ന എഴുത്തുകാരന്‍ സാധ്യമാക്കി. അദ്ദേഹത്തിന്‍റെ തൂലിക സൃഷ്ടിച്ച മാല്‍ഗുഡി എന്ന പട്ടണത്തെ ജനങ്ങളിന്നും സ്നേഹിക്കുന്നു.

ആര്‍ കെ നാരായണിന്‍റെ ജന്മ ശതാബ്ദിയാണ് 2006 ഒക്ടൊബര്‍ 10 ന്.

തലമുറകളെ സ്വാധീനിച്ച ഇന്ത്യക്കാരനായ ഈ ഇംഗ്ളീഷ് സാഹിത്യകാരന്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 95-ാം മത്തെ വയസില്‍ 2001 മെയ് 13നാണ് അന്തരിച്ചത് .

രസിപുരം കൃഷ്ണസ്വാമി അയ്യര്‍ നാരായണ സ്വാമി എന്ന ആര്‍.കെ. നാരയണ്‍ 1906 ഒക്ടോബര്‍ 10ന് മദ്രാസിലാണ് ജനിച്ചത്. ഗ്രേയം ഗ്രീന്‍ നരായണിന്‍റെ ഉറ്റ സുഹൃത്തായിരുന്നു, അദ്ദേഹമാണ് പേര്‍ ആര്‍ കെ നാരായണ്‍ എന്നാക്കി ചുരുക്കിയത് .

നാരായണിന്‍റെ അച്ഛന്‍ മൈസൂറിലെ മഹാരാജാസ് ഹൈ സ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്നു. തുടക്കത്തില്‍ അമ്മാവനോടും മുത്തശ്ശിയോടുമൊപ്പം ചെന്നൈയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശെഷം അദ്ദേഹം മൈസൂരില്‍ പഠിച്ചു

ആര്‍. കെ. നാരായണിന്‍റെ സാഹിത്യ ജീവിതം ഒട്ടേറെ വൈതരണികള്‍ നിറഞ്ഞതായിരുന്നു. പത്രങ്ങളില്‍ ചെറിയ കഥകളും ലേഖനങ്ങളുമെഴുതിയാണ് നാരായണന്‍ സാഹിത്യസപര്യ തുടങ്ങിയത്.

എന്നാല്‍ ആദ്യത്തെ നോവല്‍ -സ്വാമി ആന്‍റ് ഫ്രന്‍റ്സ് -പുറത്തുവന്നതോടെ ആര്‍.കെ നാരായണിന്‍റെ ജീവിതം ഗതിമാറ്റിയൊഴുകി. അയച്ചു കിട്ടിയ കയെഴുത്തു പ്രതി വായിച്ച് ആരാധകനായി മാറിയ ഗ്രേയം ഗ്രീനായിരുന്നു പുസ്തക പ്രകാശനത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്.

മാല്‍ഗുഡിയിലെ ദിനങ്ങള്‍ എന്ന ആ കൃതി പുറത്തുവന്നതോടെ ലോകമെങ്ങും ആര്‍. കെ. നാരായണന് ആരാധകരുണ്ടായി. ലോകസാഹിത്യത്തില്‍ തന്നെ ചര്‍ച്ചാവിഷയമായ ഒന്നായിരുന്നു ആ പുസ്തകം.

മാല്‍ഗുഡി എന്ന സാങ്കല്പിക പട്ടണത്തെ അടിസ്ഥാനമാക്കി 29 നോവലുകളും എണ്ണാനാവാത്തത്ര ചെറുകഥകളും നാരായണ്‍ എഴുതി. ഇംഗ്ളീഷിലുള്ള ഒരു പുസ്തകത്തിന് ആദ്യമായി സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത് നാരായണിന്‍റെ പുസ്തകത്തിനാണ്.

മൈ ഡെയ്സ് എന്ന ഓര്‍മ്മക്കുറിപ്പുകളും, ദി എമറാള്‍ഡ് റൂട്ട്, മൈ ഡെയ്റ്റ്ലെസ് ഡയറി എന്നീ യാത്രാവിവരണങ്ങളും നാരായണിന്‍റെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു.

നാരായണന്‍റെ പേര്‍ പല തവണ നോബല്‍ സമ്മാനത്തിനായി പരിഗണിച്ചുവെങ്കിലും അദ്ദേഹത്തെ ഭാഗ്യം കൈ വെടിഞ്ഞു. തെ ഇംഗ്ളീഷ് ടീച്ചര്‍ തുടങ്ങിയ പേരുകളുള്ള പുസ്തകം സ്വയം പഠിക്കാനുള്ള തരത്തില്‍ പെട്ടവയാണെന്നു കരുതി സ്വീഡീഷ് അക്കാഡമി തഴയുകയായിരുന്നു എന്ന് പ്രസിദ്ധമായ ഒരു തമാശയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :