പുത്തന്‍പാനയുടെ രചയിതാവ്

WEBDUNIA|

ഇന്നും ക്രൈസ്തവകുടുംബങ്ങളില്‍ അമ്മൂമ്മമാര്‍ ഈണത്തോടെ പാടുന്ന പുത്തന്‍ പാന മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ പുത്തന്‍ പാനയെന്ന ഈ ക്രൈസ്തവകാവ്യം രചിച്ചിരിക്കുന്നത് ഒരു വിദേശിയാണെന്ന് പലര്‍ക്കും അറിയില്ല. പുത്തന്‍ പാനയാണ് മലയാളത്തിലെ ആദ്യമഹാകാവ്യമെന്നും ആര്‍ക്കുമറിയില്ല.

ജോണ്‍ ഏണസ്റ്റ് ഹാംഗ്സില്‍ഡണ്‍ എന്ന ജ-ര്‍മ്മന്‍ പാതിരിയാണ് പുത്തന്‍ പാന മലയാളഭാഷയ്ക്ക് സംഭാവന ചെയ്തത്. ദീര്‍ഘകാലം തൃശ്ശൂര്‍ ജ-ില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള വേലൂര്‍ ഗ്രാമത്തിലാണ് പാതിരി കഴിച്ചുകൂട്ടിയത്

. ജോണ്‍ ഏണസ്റ്റ് ഹാംഗ്സില്‍ഡണ്‍ എന്ന പേര് ചോദിച്ചാല്‍ വേലൂര്‍ നിവാസികള്‍ ഇപ്പോഴും കണ്‍മിഴിക്കും. അവര്‍ക്ക് അര്‍ണോസ് പാതിരിയാണ്. ഏണസ്റ്റ് ലോപിച്ചാണ് അര്‍ണോസ് എന്നായതെന്ന് അനുമാനിക്കുന്നു.

20 വയസ്സ് പൂര്‍ത്തിയാവുന്നതിന് മുന്‍പാണ് അര്‍ണോസ് പാതിരി ഭാരതത്തിലെത്തുന്നത്. ഈശോസഭാംഗമായ 1700 - ലാണ് ഹാംഗ്സില്‍ഡണ്‍ അമ്പലക്കാട് സെമിനാരിയില്‍ ചേര്‍ന്നത്. 1704 -ല്‍ അദ്ദേഹത്തിനു വൈദികപട്ടം ലഭിക്കുകയും ചെയ്തു. അമ്പലക്കാട്ടെ വൈദികവിദ്യാഭ്യാസമാണ് ഹാംഗ്സില്‍ഡണെ മലയാള-സംസ്കൃത ഭാഷകളില്‍ നിപുണനാക്കിയത്.

പട്ടം കിട്ടിയതിന് ശേഷം വേലൂരിലേക്കാണ് പാതിരി വന്നത്. വേലൂര്‍ പെരുവലിക്കാട് നായര്‍ തറവാട്ടുകാര്‍ പാതിരിയ്ക്കു നല്‍കിയ വെങ്ങിലശേരി കുന്നിന്‍മേലുള്ള ഭവനമായിരുന്നു പാതിരിയുടെ വാസസ്ഥാനം. വേലൂരില്‍ താമസിക്കുമ്പോള്‍ തന്നെയാണ് പാതിരി ഒട്ടുമിക്ക ഗ്രന്ഥങ്ങള്‍ രചിച്ചതും.

ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാന എന്നിവയാണ് അര്‍ണോസ് പാതിരിയുടെ പ്രമുഖ രചനകള്‍. ഹിന്ദുക്കള്‍ക്കുള്ളതുപോലെയുള്ള സാഹിത്യ ഗ്രന്ഥങ്ങള്‍ ക്രൈസ്തവര്‍ക്കും വേണമെന്ന ആഗ്രഹമാണ് പാതിരിയെ ഗ്രന്ഥരചനയിലേക്ക് നയിച്ചത്.

മലയാള ഭാഷയേയും മണ്ണിനേയും ജ-ീവനുതുല്യം സ്നേഹിച്ച പാതിരിയുടേത് ഒരു അകാലചരമമായിരുന്നു. 1732 - പഴുവില്‍ വെച്ച് പാമ്പു കടിയേറ്റാണ് ഈ പരദേശ പാതിരി മരിച്ചതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അര്‍ണോസ് പാതിരിയുടെ ഓര്‍മ്മകളുറങ്ങുന്ന വേലൂര്‍ പള്ളി ഇന്ന് അനേകം ഭക്തജ-നങ്ങളെ ആകര്‍ഷിക്കുന്ന പുണ്യസ്ഥലമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :