കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍-സിദ്ധിയുടെ മഹിമ

ടി ശശി മോഹന്‍

T SASI MOHAN|
വലിയ സഞ്ചാരപ്രിയനായിരുന്നു അദ്ദേഹം. വലിയവരുടേതോ ചെറിയവരുടേതോ എന്നു നോക്കാതെ ഏതു വീട്ടിലും ചെന്നു കയറി ആതിഥ്യം സ്വീകരിക്കും. ദ്രുതകവിതാമത്സരങ്ങളില്‍ വലിയ കമ്പമായിരുന്നു അദ്ദേഹത്തിന്.

സാധാരണ കത്തിടപാടുകള്‍ പോലും പദ്യത്തിലാണ് നടത്തിയിരുന്നത്. ഇതിന്‍റൈയെല്ലാം ഫലമായി സുഹൃ ത്തുക്കള്‍ക്കിടയില്‍ "പകിരി' എന്നൊരു പരിഹാസപ്പേര്‍ അദ്ദേഹത്തെപ്പറ്റി പ്രചരിച്ചിരുന്നു.

സംസ്കൃതത്തിലും മലയാളത്തിലും അന്നേവരെ അച്ചടിച്ചിറങ്ങിയിട്ടുള്ള സകല പുസ്തകങ്ങളും സംഭരിക്കുവാനദ്ദേഹം ശ്രമിച്ചു. വെറുതെ കിട്ടാവുന്നത് അങ്ങനെ നേടി. അല്ലാത്തവ വിലയ്ക്കുവാങ്ങി.

ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ഗ്രന്ഥപ്പൂരകള്‍ നിഷ്കൃഷ്ടമായി പരിശോധിച്ച് അപൂര്‍വകൃതികള്‍ കണ്ടുപിടിച്ചു വായിക്കും. അങ്ങനെ അദ്ദേഹത്തിനു കോട്ടയ്ക്കല്‍ പി.വി.കൃഷ്ണവാരിയരുടെ ഗൃഹത്തില്‍ നിന്നു കിട്ടിയ വിശിഷ്ടരത്നമാണ് ലീലാതിലകം.

ആര്യാശതകം, സ്വയംവരമന്ത്രാക്ഷരമാല, കിരാതാരുദ്രസ്തവം, ബഭ്രുവാഹനവിജ-യം, കിരാതാര്‍ജ്ജുനീയം, സുഭദ്രാഹരണം,ജ-രാസന്ധവധം, ദശകുമാരചരിതം എന്നീ സംസ്കൃതകൃതികളും കവിഭാരതം, ദക്ഷയാഗശതകം, മദിരാശിയാത്ര, നല്ല ഭാഷ, പാലുള്ളി ചരിതം, ഹംസസന്ദേശം, തുപ്പല്‍ കോളാമ്പി, മംഗളമാല, കേരളം, ഭാഷാഭാരതം, എന്നീ മലയാളകൃതികളും തമ്പുരാന്‍റെ സാഹിത്യകൃതികളില്‍ പെടും.

സംസ്കൃതത്തിലും മലയാളത്തിലുമായി കല്‍പിതകവിതകളും തര്‍ജ്ജമകളും ശാസ്ത്ര കൃതികളും ലഘു ഫലിതകാവ്യങ്ങള്‍ ഉള്‍പ്പൈടെ മറ്റിനങ്ങളുമായി അദ്ദേഹത്തിന്‍റെ കാവ്യ സപ്തതി നല്‍കിയ സംഭാവനകള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :