ഇനി വെറും 15 ദിവസം, പൃഥ്വിരാജിന് 50 കോടി !

പൃഥ്വിരാജിന് 50 കോടിയിലേക്ക് ഇനി രണ്ടാഴ്ച മാത്രം!

Prithviraj, Esra, Dulquer, Fahad Fazil, Tovino Thomas, പൃഥ്വിരാജ്, എസ്ര, ദുല്‍ക്കര്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2017 (13:02 IST)
ഇനി രണ്ടാഴ്ച കൊണ്ട് പൃഥ്വിരാജിന്‍റെ പുതിയ സിനിമ അമ്പതുകോടി ക്ലബിലെത്തുമോ? ചില ട്രേഡ് വിദഗ്ധര്‍ അങ്ങനെ പ്രവചിക്കുന്നുണ്ട്. ആദ്യ 25 ദിവസം കൊണ്ട് ചിത്രം 30 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്.

ഇപ്പോഴും എസ്രയുടെ എല്ലാ ഷോയും എല്ലാ സെന്‍ററുകളിലും ഫുള്‍ഹൌസിലാണ് കളിക്കുന്നത്. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അടുത്ത 15 ദിവസം കൊണ്ട് എസ്ര 50 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ജെയ് കെ സംവിധാനം ചെയ്ത ഈ ഹൊറര്‍ ത്രില്ലര്‍ പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയാണ്. ഇന്ത്യയ്ക്ക് പുറത്ത് ദുബായ്, അജ്മന്‍, അബുദാബി, ഫുജൈറ എന്നിവിടങ്ങളിലും നിറഞ്ഞ സദസുകളിലാണ് എസ്ര പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ 154 തിയേറ്ററുകളില്‍ എസ്ര കളിക്കുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :