2 കണ്‍‌ട്രീസിന്‍റെ കളക്ഷന്‍ 25 കോടിയിലേക്ക്‍, റാഫി തിരക്കഥ മാറ്റിയെഴുതിയത് 3 തവണ, ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ !

Dileep, Shafi, Rafi, 2 Countries, Mamta, Manju Warrier, ദിലീപ്, ഷാഫി, റാഫി, 2 കണ്‍‌ട്രീസ്, മം‌മ്ത, മഞ്ജു വാര്യര്‍
Last Modified തിങ്കള്‍, 18 ജനുവരി 2016 (20:20 IST)
ദിലീപ് ചിത്രം ‘2 കണ്‍‌ട്രീസ്’ കുതിക്കുകയാണ്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുന്നു. ചിത്രത്തിന്‍റെ ഗ്രോസ് കളക്ഷന്‍ 25 കോടിയിലേക്ക് കടക്കുന്നു. റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ഈ സിനിമ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചുകൊണ്ടാണ് കുതിപ്പുതുടരുന്നത്.

ആദ്യത്തെ അഞ്ചുദിവസം കൊണ്ട് 15 കോടി രൂപയാണ് 2 കണ്‍‌ട്രീസ് ഗ്രോസ് നേടിയത്. 13 ദിവസം കൊണ്ട് 19 കോടി ഗ്രോസ് എത്തി. ഇതില്‍ അഞ്ചരക്കോടി രൂപ നിര്‍മ്മാതാവിന്‍റെ ഷെയറാണ്. ഇപ്പോള്‍ 25 കോടിയിലേക്കാണ് കളക്ഷന്‍ പായുന്നത്. രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

റാഫിയുടെ തിരക്കഥയും ഷാഫിയുടെ സംവിധാനവും ദിലീപ് - മം‌മ്ത ജോഡിയുടെ തകര്‍പ്പന്‍ പ്രകടനവുമാണ് 2 കണ്‍‌ട്രീസിന് സമാനതകളില്ലാത്ത വിജയം സമ്മാനിക്കുന്നത്. മൂന്നുതവണയാണ് ഈ സിനിമയുടെ തിരക്കഥ റാഫി മാറ്റിയെഴുതിയത്. മൂന്നുവര്‍ഷത്തെ ചിന്തയുടെയും പരിശ്രമത്തിന്‍റെയും ഫലമാണ് ഈ വിജയം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :