“വന്നുകഴിഞ്ഞാല്‍ പിന്നെ മോഹന്‍ലാലിനെ തിരിച്ചുവിടാന്‍ പ്രയാസമാണ്” - ഫാസില്‍ ഐ വി ശശിയോട് പറഞ്ഞു!

ചൊവ്വ, 8 ഓഗസ്റ്റ് 2017 (18:29 IST)

Mohanlal, Fazil, I V Sasi, MT, Nedumudi Venu, മോഹന്‍ലാല്‍, ഫാസില്‍, ഐ വി ശശി, എം ടി, നെടുമുടി വേണു

മലയാളത്തിന്‍റെ മഹാനടനായ മോഹന്‍ലാലിന് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകരാണ് ഐ വി ശശിയും ഫാസിലും. എന്നാല്‍ ഈ രണ്ടു സംവിധായകരുടെയും ചിത്രങ്ങള്‍ മോഹന്‍ലാലിന് ഒരുമിച്ച് അഭിനയിക്കേണ്ടിവന്നു ഒരിക്കല്‍.
 
‘ഉയരങ്ങളില്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്. മോഹന്‍ലാലാണ് നായകന്‍. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം. മോഹന്‍ലാല്‍ ഈ ചിത്രത്തിന് 20 ദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്.
 
അപ്പോഴാണ് ഒരു പ്രശ്നം. രണ്ട് ദിവസം കൂടി അധികം ലഭിച്ചാലേ മോഹന്‍ലാലിന്‍റെ ഭാഗം പൂര്‍ത്തിയാക്കാനാവൂ. പക്ഷേ ലാലിന് രണ്ട് ദിവസം നല്‍കാനും പറ്റില്ല. കാരണം ഫാസിലിന്‍റെ സിനിമയുടെ ചിത്രീകരണം പിറ്റേന്ന് തുടങ്ങുകയാണ്.
 
ഫാസിലിന്‍റെ സെറ്റില്‍ എല്ലാവരും വന്നുകഴിഞ്ഞു. മോഹന്‍ലാലുമൊത്തുള്ള കോമ്പിനേഷന്‍ സീനാണ് ഫാസില്‍ പ്ലാന്‍ ചെയ്തിരിക്കുന്നതും.
 
ഒടുവില്‍ ഐ വി ശശി ഫാസിലുമായി ബന്ധപ്പെട്ട് കാര്യം പറഞ്ഞു. ഒന്നരദിവസം കൂടി മോഹന്‍ലാലിനെ വിട്ടുതരണമെന്നാണ് അഭ്യര്‍ത്ഥിച്ചത്.
 
അപ്പോള്‍ ഫാസില്‍ പറഞ്ഞത് ഇങ്ങനെയാണ് - “അവിടെ ഷൂട്ട് തീര്‍ത്തിട്ട് മോഹന്‍ലാലിനെ അയച്ചാല്‍ മതി. വന്നുകഴിഞ്ഞാല്‍ പിന്നെ ലാലിനെ തിരിച്ചുവിടാന്‍ പ്രയാസമാണ്”.
 
അങ്ങനെ ഫാസിലിന്‍റെ സഹകരണത്തോടെ ഉയരങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി. മികച്ച വിജയം നേടിയ ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ നിര്‍ണായക സിനിമയായാണ് വിലയിരുത്തപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ലണ്ടന്‍ ജീവിതം നിവിന്‍ പോളിയെ വല്ലാതെ തളര്‍ത്തി!

ഓണത്തിന് റിലീസ് ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ...

news

മുപ്പതുകാരനായ മോഹന്‍ലാല്‍ വരുന്നു, ഇനി പുലിയെപ്പോലെ കുതിക്കും!

താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി എന്ത് റിസ്കും എടുക്കുന്ന താരമാണ് മോഹന്‍ലാല്‍. ...

news

'മോഹന്‍ലാല്‍ വാക്കുപാലിച്ചില്ല’ - മരിക്കുവോളം ആ സംവിധായകന്‍ പറയുമായിരുന്നു

ബാലു കിരിയത്ത് ആദ്യമായി സംവിധാനം ചെയ്ത ‘തകിലു കൊട്ടാമ്പുറം’ എന്ന ചിത്രത്തില്‍ പ്രേം ...

Widgets Magazine