മമ്മൂട്ടിയുടെ ‘അപൂര്‍വ്വസഹോദരങ്ങള്‍’; തല്ലാന്‍ പറഞ്ഞാല്‍ തല്ലും, കൊല്ലാന്‍ പറയില്ല!

ചൊവ്വ, 9 മെയ് 2017 (10:44 IST)

Widgets Magazine
Mammootty, Anwar Rasheed, Annan Thampi, Rai Lakshmi, Suraj, മമ്മൂട്ടി, അന്‍‌വര്‍ റഷീദ്, അണ്ണന്‍‌തമ്പി, ബെന്നി, റായ് ലക്ഷ്മി, സുരാജ്

അപൂര്‍വ്വമായി മാത്രമേ മമ്മൂട്ടി ഡബിള്‍ റോളുകള്‍ ചെയ്യാറുള്ളൂ. ആ പ്രൊജക്ടിന് തന്‍റെ ഇരട്ടവേഷം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് അദ്ദേഹം അതിന് തയ്യാറാവുക. എങ്കിലും മമ്മൂട്ടിയുടെ ഡബിള്‍ റോളുകള്‍ ബോക്സോഫീസില്‍ പലപ്പോഴും കോടിക്കിലുക്കം കേള്‍പ്പിച്ചിട്ടുണ്ട്.
 
അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ‘അണ്ണന്‍‌തമ്പി’ എന്ന സിനിമയുടെ പ്രത്യേകത മമ്മൂട്ടിയുടെ ഇരട്ടവേഷങ്ങളായിരുന്നു. ചട്ടമ്പിയായ ജ്യേഷ്ടനും നല്ലവനായ അനുജനുമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചു. 
 
രാജമാണിക്യം, ഛോട്ടാമുംബൈ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അന്‍‌വര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അണ്ണന്‍‌തമ്പി. തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലമായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ക്ക് എന്ത് വ്യത്യസ്തത നല്‍കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും തലപുകഞ്ഞാലോചിച്ചതിന്‍റെ ഫലമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച ഊമയായ കഥാപാത്രം.
 
മമ്മൂട്ടി തന്‍റെ കരിയറില്‍ ആദ്യമായായിരുന്നു ഊമയായ കഥാപാത്രത്തെ അവതരിപ്പിച്ചത്. അച്ചു എന്ന ആ കഥാപാത്രം ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്തു. റായ് ലക്‍ഷ്മിയും ഗോപികയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.
 
2008 ഏപ്രില്‍ 17ന് വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ അണ്ണന്‍ തമ്പിക്ക് 3.8 കോടി രൂപയായിരുന്നു ബജറ്റ്. തകര്‍പ്പന്‍ ഹിറ്റായി മാറിയ സിനിമ 20 കോടിയോളം കളക്ഷന്‍ വാരിക്കൂട്ടി. സുരാജിന്‍റെയും സലിം‌കുമാറിന്‍റെയും തകര്‍പ്പന്‍ കോമഡികള്‍ സിനിമയുടെ വന്‍ വിജയത്തിന് സഹായകമായി.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി അന്‍‌വര്‍ റഷീദ് അണ്ണന്‍‌തമ്പി ബെന്നി റായ് ലക്ഷ്മി സുരാജ് Mammootty Suraj Annan Thampi Rai Lakshmi Anwar Rasheed

Widgets Magazine

സിനിമ

news

മോഹൻലാലിന്റെ വില്ലനെ 'വില്ലനാ'ക്കുന്നവർ ശ്രദ്ധിക്കുക!

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ അണിയറയിൽ ഒരുങ്ങുകയാണ്. ...

news

ഇവൾ ശോഭനയെ കടത്തിവെട്ടുമോ?

ഡബ്സ്‌മാഷുകൾ അരങ്ങുതകർക്കുകയാണ്. ഒന്നിനൊന്ന് മികച്ചതായി മാറുകയാണ് എല്ലാം. ഇപ്പോൾ സോഷ്യൽ ...

news

തീപാറും കളി, തീയേറ്ററുകൾ ഭരിക്കുന്നത് മമ്മൂട്ടിയും ദുൽഖറും!

ഇന്ത്യയൊട്ടാകെ ഇപ്പോൾ ബാഹുബലി തരംഗമാണ്. കേരളത്തിലും മോശമല്ല, എന്നാൽ കേരളത്തിൽ ബാഹുബലി ...

news

ഗ്രേറ്റ്ഫാ​ദ​റി​ന് പിന്നാലെ കോമ്രേഡും; ദു​ൽ​ഖ​ർ ചിത്രം സി​ഐ​എ ഇ​ന്‍റ​ർ​നെ​റ്റി​ൽ

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ...

Widgets Magazine