ഒരേ കഥ, 2 സംവിധായകര്‍ തിരിച്ചും മറിച്ചും ചെയ്തു; മോഹന്‍ലാലിനും സുരേഷ്ഗോപിക്കും മെഗാഹിറ്റുകള്‍ !

ചൊവ്വ, 22 ഓഗസ്റ്റ് 2017 (17:19 IST)

Widgets Magazine
Kilukkam, Ente Sooryaputhrikku, Fazil, Priyadarshan, Mohanlal, Amala, കിലുക്കം, എന്‍റെ സൂര്യപുത്രിക്ക്, ഫാസില്‍, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, അമല

കാലം 1991. ‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെയാണ് സംവിധായകന്‍ ഫാസിലുമായി പ്രിയദര്‍ശന്‍ സംസാരിക്കാന്‍ ഇടവന്നത്. ഫാസില്‍ അപ്പോള്‍ ‘എന്‍റെ സൂര്യപുത്രിക്ക്’ ചെയ്തുകൊണ്ടിരിക്കുകയാണ്. കഥയൊന്നുമായില്ലെന്ന് പ്രിയന്‍ പറയുന്നതുകേട്ട് ഫാസില്‍ പറഞ്ഞത് ഇങ്ങനെയാണ്:
 
“എന്‍റെ സൂര്യപുത്രി അമ്മയെ തിരഞ്ഞുപോകുന്ന മകളുടെ കഥയാണ്. അച്ഛനെ തിരഞ്ഞുപോകുന്ന മകളെ പരീക്ഷിക്കൂ” - ഫാസില്‍ അത്ര കാര്യമായിട്ടല്ല പറഞ്ഞതെങ്കിലും പ്രിയദര്‍ശനെ അത് സ്പര്‍ശിച്ചു.
 
കിലുക്കം എന്ന ചിത്രം അതുതന്നെയായിരുന്നു. രേവതി അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രം അച്ഛനെ തിരഞ്ഞുപോകുന്ന കഥ. ഗൈഡ് ജോജിയും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ഛലും കിട്ടുണ്ണിയുമെല്ലാം ഈ കഥയിലേക്കുള്ള വഴികള്‍ മാത്രം.
 
കിലുക്കം മെഗാഹിറ്റായി, സൂര്യപുത്രിയും. പക്ഷേ സമാനസ്വഭാവമുള്ള കഥയാണെങ്കിലും ഒറ്റനോട്ടത്തില്‍ എവിടെയും സമാനത കാണാനാവില്ല എന്നതാണ് പ്രത്യേകത. സൂര്യപുത്രി കൂടുതല്‍ ഗൌരവഭാവമണിഞ്ഞപ്പോള്‍ കിലുക്കം ചിരിക്കിലുക്കമായിത്തീര്‍ന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടാന്‍ കാരണം എന്റെ ഈഗോ ആയിരുന്നു‘ - വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു

1994ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് പിന്‍‌ഗാമി. റിലീസ് ചെയ്ത സമയത്ത് തീയേറ്ററില്‍ ...

news

കുറച്ചു സമയമാണെങ്കില്‍ കൂടി ഞങ്ങള്‍ അത് ശരിക്കും ആസ്വദിക്കും; സണ്ണി പറയുന്നു

തന്റെ മകള്‍ക്കൊപ്പം ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നുവെന്ന് ബോളിവുഡ് താരം സണ്ണി ...

news

മമ്മൂട്ടിയുടെ പ്രായത്തെ എന്തിന് പറയുന്നു? മരണം വരെ അഭിനയിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട് - പൊട്ടിത്തെറിച്ച് സൂപ്പര്‍താരം

മലയാള സിനിമയില്‍ ഇപ്പോള്‍ ഒരു കരിനിഴല്‍ വീണിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ...

news

ഹോട്ടലില്‍ റൂം ലഭിച്ചില്ല; തെരുവിലെ സ്വന്തം പ്രതിമയ്ക്ക് മുന്നില്‍ കിടന്നുറങ്ങി പ്രതിഷേധിച്ച് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍

തെരുവിലെ തന്റെ വെങ്കല പ്രതിമയ്ക്ക് കീഴെ കിടന്നുറങ്ങുന്ന ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ...

Widgets Magazine