സി വി- സാമൂഹികചരിത്രത്തിന്‍റെ ചിത്രകാരന്‍

ശശി മോഹന്‍

book of Cv Raman Pillai
WDWD
മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവു മാണ് സി വി രാമന്‍ പിള്ള . ചരിത്രാഖ്യായികള്‍ രചിച്ച രാമന്‍ പിള്ളയെ മലയാളത്തിലെ സ്കോട്ട് എന്നു ചിലര്‍ വിശേഷിപ്പിക്കുന്നു

കൊല്ല വര്‍ഷം 1033 ഇടവം 7 ന് തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ കൊച്ചുകണ്ണച്ചാര്‍ വീട്ടില്‍ നീലകണ് ഠപ്പിള്ളയുടെയും കണ്ണങ്കര പാര്‍വതിപ്പിള്ളയുടെയും മകനായി ജനിച്ചു. അമ്മയുടെ തറവാട് ആറയൂരും പിതാവിന്‍റേത് കുളത്തൂരുമായിരുന്നു.

ഇതിഹാസങ്ങളില്‍ മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന അത്യഗാധമായ ജീവിതവീക്ഷണവും ഭാവനാശക്തിയും സി.വി യുടെ സാഹിത്യ സൃഷ്ടികളില്‍ തുടിച്ചുനില്‍ക്കുന്നു. എഴുപതില്‍പ്പരം കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുത്തിട്ടും അവയിലൊന്നു പോലും മറ്റൊന്നിന്‍റെ അനുകരണമായില്ല.

അനുവാചക ഹൃദയത്തില്‍ എന്തെന്നില്ലാത്ത വികാര വിചാരങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ മിഴിവുറ്റ കഥാപാത്രങ്ങള്‍ !. കാലം സി.വി. യുടെ മുന്നില്‍ ഒരു മൂര്‍ത്തിയായിരുന്നു. അദ്ദേഹം വര്‍ത്തമാനം കൊണ്ട് ഭൂതത്തെ തൊട്ട്, പിന്നെ വര്‍ത്തമാനത്തെ നിരാകരിച്ച് മാനവികതയെ സൃഷ്ടിക്കുവാന്‍ കാഴ്ചക്കാരനെ അഥവാ വായനക്കാരനെ പ്രേരിപ്പിച്ചു.

സി.വി. യുടെ ഈ സന്നിവേശമാണ് മലയാള നോവല്‍ സാഹിത്യത്തെ അതിന്‍റെ ആവിര്‍ഭാവ ദശയില്‍ തന്നെ ലോകസാഹിത്യ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.

WEBDUNIA|
ടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :