മുട്ടത്തുവര്‍ക്കി

WEBDUNIA|
മികച്ച ബാലസാഹിത്യകൃതിയായി കണക്കാക്കപ്പെടുന്ന "ഒരു കുടയും കുഞ്ഞുപെങ്ങളും' 1967 - ല്‍ സ്കൂള്‍ പാഠപുസ്തകമായിരുന്നു (ആറാം ക്ളാസ്). ഈ കൃതി വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും റഷ്യനിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടതിനു പുറമെ "പാടാത്ത പൈങ്കിളീ' യും റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മലയാള പത്രങ്ങളില്‍ "നര്‍മപംക്തികള്‍' പ്രത്യക്ഷപ്പെടുന്നതിന്‍റെ തുടക്കം വര്‍ക്കിയില്‍ നിന്നാണ്. ദീപിക' പത്രത്തില്‍ "ജ-ിന്‍' എന്ന തൂലികാനാമത്തില്‍ അദ്ദേഹം എഴുതിയിരുന്ന "നേരും നേരന്പോക്കും' വര്‍ക്കിയിലെ നര്‍മകുശലത വെളിപ്പെടുത്തുന്നു.

നോവലുകല്‍, നാടകങ്ങള്‍, ചെറുകഥാസമാഹാരങ്ങള്‍, കവിത, നര്‍മലേഖനങ്ങള്‍, വിവര്‍ത്തനം, ജീവചരിത്രം, തിരക്കഥ എന്നിങ്ങനെ സാഹിത്യത്തിന്‍റെ വിവിധ മേഖലകളിലായി 132 കൃതികള്‍ രചിക്കപ്പെട്ടതില്‍ 112 എണ്ണം അച്ചടിക്കപ്പെട്ടു. പ്രിന്‍റ് ചെയ്യപ്പെടാത്ത ചില കൃതികളുടെ കൈയെഴുത്ത് പ്രതികള്‍ ഇനിയും മുട്ടത്തു ഭവനത്തില്‍ അവശേഷിക്കുന്നുണ്ട്. "പാടാത്ത പൈങ്കിളി'യുടെയും "ഇണപ്രാവുകളു'ടെയും പദ്യരൂപവും ഇതില്‍പെടും.

പ്രചുരപ്രചാരം സിദ്ധിച്ച മുട്ടത്തുവര്‍ക്കിയുടെ നോവലുകല്‍ എസ്.പി.സി.എസ്. അച്ചടിക്കാന്‍ വിസമ്മതിച്ച ചരിത്രമുണ്ട്. ഭരണ സമിതിക്കാരുടേതിനേക്കാള്‍ വായിക്കപ്പെടുന്നു, എന്നതത്രെ അവയ്ക്കുണ്ടായിരുന്ന "അയോഗ്യത'.

എന്നാല്‍ അന്ന്, സെക്രട്ടറിയായിരുന്ന ഡി.സി.കിഴക്കേമുറി തന്നെ മുന്‍കൈയെടുത്ത്, ജെ-.ജേ-ാണ്‍സണ്‍ (ഡി.സി.കിഴക്കേമുറിയുടെ സഹോദരന്‍) മുതല്‍മുടക്കി, എന്‍.ബി.എസ്. വിതരണത്തിനെടുത്ത്, വര്‍ക്കി കൃതികള്‍ വിറ്റഴിച്ചു; സംഘത്തിന് പുസ്തകവില്‍പനയിലൂടെ വന്‍ ലാഭമാണ് അന്നുണ്ടായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :