മുട്ടത്തുവര്‍ക്കി

muttathth varkki
WDWD
ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ കല്ലുകുളം കുടുംബത്തിന്‍റെ ഒരു ശാഖയായ മുട്ടത്തു കുടുംബത്തില്‍ മത്തായി അന്നമ്മ ദന്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനായി ജ-നിച്ചു. ഭാര്യ തങ്കമ്മ. മൂന്നു പെണ്‍കുട്ടികളടക്കം ഒന്‍പതുമക്കള്‍.

കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ബാല്യം. വടക്കേക്കര സര്‍ക്കാര്‍ സ്കൂള്‍, ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. അതിനിടെ പിതാവില്‍ നിന്ന് തമിഴും, ഗുരുമുഖത്തുനിന്ന് സംസ്കൃതവും പഠിച്ചു. എസ്.ബി.കോളജ-ില്‍ നിന്ന് സാന്പത്തിക ശാസ്ത്രത്തില്‍ ബിരുദം.

നിയമം പഠിക്കാന്‍ തിരുവനന്തപുരത്തിനുപോയി; പൂര്‍ത്തിയാക്കിയില്ല. തിരികെ വന്ന് മുണ്ടക്കയത്ത് പൊട്ടംകുളം തടിഫാക്ടറിയില്‍ ക്ളാര്‍ക്ക് ജേ-ാലി. എസ്.ബി.ഹൈസ്കൂളില്‍ രണ്ടുവര്‍ഷം അദ്ധ്യാപകവൃത്തി.

എം.പി.പോളുമായുള്ള സുദൃഢബന്ധം വഴിത്തിരിവായി. പോളിന്‍റെ ചെറുകഥാമാസികയില്‍ സഹകരിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് എസ്.ബി.ഹൈസ്കൂളിലെ അദ്ധ്യാപനം ഉപേക്ഷിച്ച് കോട്ടയം പോള്‍സ് ട്യൂട്ടോറിയലില്‍ അദ്ധ്യാപകനായി. അവിടെ നിന്നാണ് (1948) ദീപികയിലെത്തുന്നത്.

ഇരുപത്താറുവര്‍ഷം ദീപികയുടെ പത്രാധിപ സമിതിയില്‍ ജേ-ാലി നോക്കി. ഈ കാലയളവിലാണ് സാമാന്യ മലയാളിയുടെ വായാനാഭിരുചി മുട്ടത്തുവര്‍ക്കിയിലൂടെ ഉണരുന്നതും പുതിയ രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നതും.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :