കവനകൗമുദി-കവിതാമയമാസിക

പന്തളം കേരള വര്‍മ്മയുടെ ധീരമായ പരീക്ഷണം

WEBDUNIA|
പദ്യത്തിലുള്ളൊരു അറിയിപ്പ്‌ :

പണമിടപെട്ടൊരെഴുത്തുക
ഉണുവും തെറ്റാതപേക്ഷയും മറ്റും
അടിയില്‍ക്കാണും പേര്‍െവ-
ച്ചുടനിവിടെത്തിച്ചുകൊള്ളണം നിയതം.
ജവമൊടുവരിപ്പണം വരിക്കാര്‍
നവ മാനേജര്‍ വശം കൊടുത്തിടേണം
അവധിക്കിനി നീട്ടി വച്ചുവെന്നാ-
ലവസാനം വിഷമത്തിലാകയില്ലേ.


മുഖപ്രസംഗം മുതല്‍ പരസ്യങ്ങള്‍ വരെ എല്ലാം പദ്യരൂപത്തില്‍ പ്രകാശിപ്പിച്ചിത്ധന്ന 'കവനകൗമുദി" സമകാലികമായ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തില്‍നിന്നു നോക്കിയാല്‍ കവിതയുടെ ലീലാംശത്തെ മുന്നോട്ടുവെച്ച ഒത്ധ പ്രസിദ്ധീകരണമായിത്ധന്നു. 'കവിത"യും 'പദ്യ"വും തമ്മിലുള്ള വ്യവച്ഛേദം ഇല്ലാതാക്കി, ഏതുതരം ആവിഷ്കാരത്തിനുമുള്ള മാധ്യമമാക്കി കവിതയെ പരിണമിപ്പിക്കുന്നതില്‍ 'കവനകൗമുദി" പ്രധാനമായൊത്ധ പങ്കുവഹിച്ചു.

ഏതുവിഷയത്തെക്കുറിച്ചും കവിതയെഴുതാമെന്നുള്ളതുകൊണ്ട്‌ സോപ്പിനെക്കുറിച്ചുമുണ്ടായി കവിത.

സോപ്പ്

മേല്‍പ്പറ്റീടും പൊടിയഴുക്കുമെഴുക്കുനാറ്റം
വേര്‍പ്പെന്നു തൊട്ടവകളഞ്ഞതിശുദ്ധയാക്കി
വായ്‌പ്പേറിടും തനുസുഖം മനുജര്‍ക്കുചേര്‍പ്പാന്‍
സോപ്പേ നിനക്ക്‌ ശരിവാസന ഏതിനുള്ളു

എന്ന വരികള്‍ ഇതെന്താ സോപ്പിന്‍റെ പരസ്യമാണോ എന്ന്‌ ചിലരെ ചൊടിപ്പിക്കുകവരെ ചെയ്‌തു.

അമൂര്‍ത്ത വിചിന്തനത്തിനോ പ്രകൃതി വര്‍ണനയ്ക്കോ സ്ത്രീവര്‍ണനയ്ക്കോ പുരാണാഖ്യാനത്തിനോ ഉപയോഗിച്ചിരുന്ന കവിതയെ സമകാലികമായ ഉള്ളടക്കം സ്വീകരിക്കാന്‍ പ്രാപ്തമാക്കുകയും പ്രാഥമികമായ രചനാസാമര്‍ഥ്യമുള്ള ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ഒരു സാഹിത്യരൂപമായി കവിതയെ മാറ്റുകയും ചെയ്തു കേരളവര്‍മ. എന്ന്‌ സച്ചിതാനന്ദന്‍ വിലയിരുത്തുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :