കവനകൗമുദി-കവിതാമയമാസിക

പന്തളം കേരള വര്‍മ്മയുടെ ധീരമായ പരീക്ഷണം

WEBDUNIA|
വായനാമുറി

വായനാമുറി എന്ന പേരില്‍ കവനകുമുദിയില്‍ ആരംഭിച്ച പുസ്തകനിരൂപണ പംക്തി കവിതയിലുള്ള പുസ്തകനിരൂപണ സമ്പ്രദായത്തിന്‍റെ തുടക്കമായിരുന്നു. ജി യുടെ സാഹിത്യ കൗതുകവും കടത്തനാട്ട്‌ മാധവിയമ്മയുടെ തച്ചോളി ഒതേനനും മറ്റും വായനാമുറിയില്‍ നിരൂപണത്തിനു വിധേയമായി.

മലയാളത്തിലെ കവിതാമാസികകളുടെ ചരിത്രം ആരംഭിക്കുന്ന്‌ 'കവനകൗമുദി" (1904-1931) യിലൂടെയാണ്‌. 'കവനകൗതുക"വും 'കേരളകവിത"യും 'സമകാലീനകവിത"യും 'കവിതാസംഗമ"വും വരെ നീളുന്ന, ഇന്നും സജീവമായ ഒത്ധ പാരമ്പര്യത്തിന്‍റെ തുടക്കമാണ്‌ കവനകൗമുദിയിലൂടെ പന്തളം കേരളവര്‍മ (1879-1919) കുറിച്ചുവെച്ചത്‌.

അയ്യപ്പന്‍റെ ജന്മനാടായ പന്തളത്തുനിന്ന്‌ പ്രസിദ്ധീകരണം തുടങ്ങിയതുകൊണ്ട്‌ അയ്യപ്പനെ സ്തുതിക്കുന്ന വന്ദനശ്ളോകത്തോടെയായിരുന്നു കവനകൗമുദിയുടെ ആദ്യലക്കം പുറത്തിറങ്ങിയത്‌.

നാലുപുറമുള്ള പത്രത്തിന്‍റെ മാതൃകയില്‍ പുറത്തിറങ്ങിയ കവനകൗമുദിയുടെ വാര്‍ഷിക വരിസംഖ്യ മൂന്നു രൂപയായിരുന്നു. ആദ്യം അച്ചടിച്ചത്‌ കായംകുളത്തെ സുവര്‍ണ്ണരത്നപ്രഭാ പ്രസ്സിലായിരുന്നു.

പ്രസിദ്ധീകരണകേന്ദ്രം പന്തളമായി നിലനിര്‍ത്തി അച്ചടി പിന്നീട്‌ തൃശൂരിലെ കല്‍പദ്രുമം പ്രസ്സിലേക്കു മാറ്റി.

പാക്ഷിക - രണ്ടാഴ്‌ചയിലൊരിക്കല്‍ ഇറങ്ങുന്ന പ്രസിദ്ധീകരണമായിട്ടാണ്‌ കൗമുദി പുറത്തിറക്കിയത്‌. വള്ളത്തോളും കുറ്റിപ്പുറത്തു കേശവന്‍ നായരും കുറൂര്‍ പി.കെ.നാരായണന്‍ നമ്പൂതിരിയും വെള്ളായ്ക്കല്‍ കൃഷ്‌ണമേനോനും പലപ്പോഴായി കവന കൗമുദിയുടെ നടത്തിപ്പ്‌ ഏറ്റെടുത്തു.

1910 മേയില്‍ പി.വി.കൃഷ്‌ണ വാര്യര്‍ ഇതിന്‍റെ ഉടമസ്ഥത ഏറ്റെടുത്ത്‌ കോട്ടയ്ക്കലിലെ ലക്ഷ്‌മീ വിലാസം പ്രസ്സില്‍ അച്ചടിക്കാന്‍ തുടങ്ങി.

പക്ഷെ, അപ്പോഴെല്ലാം കേരള വര്‍മ്മ തമ്പുരാന്‍ തന്നെയായിരുന്നു പത്രാധിപര്‍. നാല്‍പതാം വയസ്സില്‍ അകാലമൃത്യുവിനിരയാകും വരെ അദ്ദേഹം പത്രാധിപത്യം തുടര്‍ന്നു. 1919 ല്‍ തമ്പുരാന്‍ മരിച്ചശേഷം 1931 ല്‍ പ്രസിദ്ധീകരണം മുടങ്ങുന്നതുവരെ പി.വി.കൃഷ്‌ണവാര്യരായിരുന്നു ഇതിന്‍റെ പത്രാധിപര്‍.

ഉള്ളൂര്‍, എ.ആര്‍.രാജരാജവര്‍മ്മ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ശങ്കരക്കുറുപ്പ്‌, മൂലൂര്‍, ഒടുവില്‍, കെ.പി.കറുപ്പന്‍, പള്ളത്ത്‌ രാമന്‍, തുടങ്ങി അക്കാലത്തെ എല്ലാ പ്രമുഖ കവികളും തുടക്കക്കാരായ കുട്ടിത്തരം കവികളും നര്‍മ്മകവിതാ വിദഗ്‌ദ്ധരും എല്ലാം കവനകൗമുദിയില്‍ എഴുതിക്കൊണ്ടേയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :