ഐക്യകേരളം ,സ്വതന്ത്രഭാരതം

ഇന്ന് ബോധേശ്വരന്‍റെ ചരമദിനം

bodheswaran
WDWD
സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ കവിയായിരുന്നു ബോധേശ്വരന്‍. ഐക്യ കേരളത്തിന്‍റെ പ്രവാചനായിരുന്നു അദ്ദേഹം. 1990 ജൂലായ് 3ന് അദ്ദേഹം അന്തരിച്ചുമതഭ്രാന്തില്‍ എരിയുന്ന ഇന്ത്യയില്‍ ബോധേശ്വരനും അദ്ദേഹത്തിന്‍റെ കവിതകള്‍ക്കും പ്രസക്തി വര്‍ദ്ധിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടായി കേരളത്തില്‍ പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തികളില്‍ ഒരാളായിരുന്നു ബോധേശ്വരന്‍.
അദ്ദേഹത്തിന്‍റെ "കേരളഗാനം' കേള്‍ക്കുമ്പോള്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ സരളമധുരവും വികാര തരളവും അര്‍ത്ഥഗര്‍ഭവുമായ "വന്ദേമാതര'മാണ് ഓര്‍മ്മവരുന്നത് - മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

കാലത്തിനു മുമ്പേ നടന്ന വിപ്ളവകാരിയായിരുന്നു ബോധേശ്വന്‍. അദ്ദേഹത്തിന്‍റെ കവിതകള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് വീര്യം പകന്നു നല്‍കി.

കവിതയെഴുതി മിണ്ടാതിരിക്കുകയല്ല സമരങ്ങളിലും സത്യാഗ്രഹങ്ങളിലും പങ്കെടുക്കകയു ചെയ് തു അദ്ദേഹം. തിരുവിതാംകൂറിലെ ജനകീയ സമരങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ കവിതകള്‍ ശക്തി പകര്‍ന്നു.

ബോധേശ്വരന്‍റെ ആദ്യകാല കവിതകള്‍ പരാജയ പ്രസ്ഥാനത്തിന്‍റെ തുടക്കമായാണ് അറിയപ്പെടുന്നത്. ഇന്നത്തെ ലോകം പരാജയമാണ്. കാണുന്നതും നടക്കുന്നതും ഒന്നും ശരിയല്ല... തുടങ്ങിയ വിഷാദാത്മകമായ ചിന്തയായിരുന്നു മുപ്പതുകളിലെ യുവകവികളെ ഗ്രസിച്ചിരുന്നത്.

ഈ ചിന്താഗതിയുടെ തുടക്കക്കാരന്‍ ബോധേശ്വരണെന്ന് കേസരി ബാലകൃഷ്ണപിള്ള പറഞ്ഞു വച്ചിട്ടുണ്ട്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :