എം ടി: ജീവിതരേഖ

WEBDUNIA|
മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍നായര്‍ പൊന്നാനി താലൂക്കില്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ 1933 ജൂലൈ 15 ന് ജനിച്ചു. അച്ഛന്‍ ടി. നാരായണന്‍ നായര്‍, അമ്മ അമ്മാളു അമ്മ .

മലമക്കാവ് എലിമന്‍െററി സ്ക്കൂള്‍, കുമരനല്ലൂര്‍ ഹൈസ്ക്കൂള്‍, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1953 ല്‍ ബി. എസ്സ്.സി (കെമസ്ട്രി) ബിരുദം.

അധ്യാപകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ആദ്യത്തെ കഥ 1948 ല്‍ പ്രസിദ്ധപ്പെടുത്തി. 1956 മുതല്‍ 1968 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍െറ സഹപത്രാധിപര്‍, പിന്നെ പ്രധാന പത്രാധിപകര്‍. 1981 ല്‍ വിരമിച്ചു. വീണ്ടും 1988 മുതല്‍ മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍. 1989 വിരമിച്ചു.

ആദ്യകഥ "വിഷുക്കൈനേട്ടം' 1948 ല്‍ ചിത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചു. ആദ്യനോവല്‍ "പാതിരാവും, പകല്‍വെളിച്ചവും', "മലയാളമാസിക'യിലും "ആദ്യ പ ുസ്ത കം ', " രക്തം പുരണ്ട മണ്‍തരികള്‍' 1953 ല്‍ പാലക്കാട് കലാരാധകസംഘം' പ്രസിദ്ധീകരിച്ചു.

1996 ജൂണ്‍ 22 ന് കാലിക്കറ്റ് സര്‍വ്വകലാശാല ഓണററി ഡി. ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. അമേരിക്ക, ഫിന്‍ലാന്‍ഡ്, റഷ്യ, ചൈന എന്നിവടങ്ങളും അറബ് രാഷ്ട്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

മലയാളം ടെലിവിഷന്‍ ചാനലായ ഇന്ത്യാ വിഷന്‍റെ പ്രോഗ്രാം വിഭാഗം തലവന്‍, തുഞ്ചന്‍ സ്മാരകസമിതി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :