എന്‍.വി. - ബഹുമുഖതയുടെ പര്യായം

WEBDUNIA|

ബഹുഭാഷാ പണ്ഡിതനും കവിയും സാഹിത്യാചാര്യനുമായിരുന്നു എന്‍.വി. കൃഷ്ണവാരിയര്‍.

വൈജ്ഞാനിക സാഹിത്യത്തിന് അദ്ദേഹം നിസ്തുലമായ സംഭാവനകള്‍ നല്‍കി. പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, അധ്യാപകന്‍, ഭാഷാ പരിഷ്കര്‍ത്താവ് തുടങ്ങി ബഹുമുഖമായിരുന്നു അദ്ദേഹത്തിന്‍റെ കര്‍മ്മ മണ്ഡലം.

1916 മേയ് 15ന് ജനിച്ച അദ്ദേഹം മാതൃഭൂമി പത്രാധിപരായിരിക്കെ 1989 ഒക്ടോബര്‍ 12ന് അന്തരിച്ചു. തൃശൂരിലെ ഞെരുവിശ്ശേരി വാരിയമാണ് തറവാട്.

കാല്പനികതയുടെ കാല്‍ക്കീഴില്‍ നിന്ന് മലയാള കവിതയെ വസ്തുനിഷ്ടതയുടെ നേര്‍വഴിയിലേക്ക് ആനയിച്ചു എന്നതാണ് കവിതാരംഗത്ത് എന്‍.വിയുടെ സംഭാവന. ആധുനിക കവിതാരീതിക്ക് ഊടും പാവും ഒരുക്കിയത് അദ്ദേഹമായിരുന്നു. സാഹിത്യ പത്രപ്രവര്‍ത്തനത്തിന്‍റെ കുലപതിമാരില്‍ ഒരാളും എന്‍.വി ആയിരുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അരി വാങ്ങാന്‍ ക്യൂവില്‍ തിക്കിനില്‍ക്കുന്ന ഗാന്ധിമാരെയും അരികെ കൂറ്റന്‍ കാറില്‍ നീങ്ങുന്ന ഗോഡ്സമാരെയും അദ്ദേഹം കാണുന്നു. ഈ നിലയ്ക്ക് ഒരു പത്രപ്രവര്‍ത്തകനെ വാസ്തവദര്‍ശനം എന്‍.വിയുടെ കവിതകളില്‍ കാണാനാവും.

കാണുന്നത് കേള്‍ക്കുന്നത് അനുഭവിക്കുന്നത് എന്തോ അതാണ് കവിത. ആദര്‍ശവത്ക്കരണമല്ല യാഥാര്‍ത്ഥ്യകഥനമാണ് കവിത എന്നദ്ദേഹം തെളിയിച്ചു. അതൊരു പുതിയ കാവ്യ ശീലനത്തിനും അനുശീലനത്തിനും വഴിയൊരുക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :