ജസ്വന്ത് സിംഗ് ബിജെപി വിടാന്‍ ഒരുങ്ങുന്നു

WEBDUNIA| Last Modified ശനി, 22 മാര്‍ച്ച് 2014 (15:51 IST)
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് ബിജെപി വിടാന്‍ ഒരുങ്ങുന്നു. ഞായറാഴ്ച അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കും.

രാജസ്ഥാനിലെ ജന്മദേശമായ ബാര്‍മറില്‍ മത്സരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 76കാരനായ അദ്ദേഹം തന്റെ അവസാന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാര്‍മറില്‍ നിന്ന് ജനവിധി തേടാന്‍ ആഗ്രഹിച്ചെങ്കിലും അത് നിഷേധിക്കപ്പെടുകയായിരുന്നു. മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പൊട്ടിക്കരഞ്ഞു.

അപരന്‍മാരാണ് പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നതെന്ന് ജസ്വന്ത് സിംഗ് കുറ്റപ്പെടുത്തി. പാര്‍ട്ടി തത്വശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ നുഴഞ്ഞുകയറി കടിഞ്ഞാണ്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒറിജിനല്‍ ബിജെപിയും ഡ്യൂപ്ലിക്കേറ്റ് ബിജെപിയും തമ്മിലാണ് ഇപ്പോഴത്തെ മത്സരമെന്ന് അദ്ദേഹം പറഞ്ഞു. ഇവരില്‍ ആര് വേണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :