ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി

കാസര്‍കോഡ്| WEBDUNIA|
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ മത്സരിക്കും.

കാസര്‍കോഡ് സംഘടിപ്പിച്ച ബിജെപി പാര്‍ലമെന്‍റ് മണ്ഡലം സമ്മേളനത്തിലാണ് മുന്‍ ദേശീയ പ്രസിഡന്‍റും പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായ വെങ്കയ്യ നായിഡു നാടകീയമായ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

അദ്ദേഹത്തിന്റെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്യുകയായിരുന്നു കെ സുരേന്ദ്രന്‍. അപ്പോഴാണ് കാസര്‍ഗോഡ് സുരേന്ദ്രന് വോട്ട് ചെയ്യാന്‍ നായിഡു ആഹ്വാനം ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ കെ സുരേന്ദ്രന്‍െറ ഔദ്യോഗിക വെബ്സൈറ്റിന്‍െറ ഉദ്ഘാടനവും വെങ്കയ്യ നായിഡു നിര്‍വഹിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :