ഇടുക്കി സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

ഇടുക്കി| WEBDUNIA|
PRO
ഇടുക്കി സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് വ്യക്തമാക്കി.

എല്‍ഡിഎഫ് ഇടുക്കി സീറ്റ് ഒഴിച്ചിട്ടതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ്ജിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റും വേണമെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :