തെരഞ്ഞെടുപ്പിനിടയിൽ പ്രദർശനത്തിനൊരുങ്ങി മോദിയുടെ ബയോപ്പിക്; ഏപ്രിലിൽ റിലീസ്

പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് തുടങ്ങാനിരിക്കെയാണ് ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യാനുള്ള അണിയറ പ്രവര്‍ത്തകരുടെ നീക്കം.

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (15:36 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രാജ്യത്ത് തുടങ്ങിയതാണ് രാഷ്ട്രീയ പ്രൊപ്പഗാന്‍ഡ ചിത്രങ്ങളുടെ നിര്‍മാണം.ബിജെപിയുടെ അടുത്ത പ്രചരണായുധമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്ര മോഡി.വിവേക് ഒബ്‌റോയ് നായകനായെത്തുന്ന ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നുവെങ്കിലും അതൊന്നും വകവെയ്ക്കാതെ ചിത്രം തെരഞ്ഞെടുപ്പിനിടയില്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകർ.

ഓമങ്ങ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 12ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും അനുബന്ധ പ്രവര്‍ത്തനങ്ങളും അതിനായി തിരക്കിട്ട് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് തുടങ്ങാനിരിക്കെയാണ് ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യാനുള്ള അണിയറ പ്രവര്‍ത്തകരുടെ നീക്കം. ‘മോഡി’ എന്ന പേരില്‍ മറ്റൊരു വെബ് സീരീസും ‘ഇറോസ് നൗ’ ചാനലില്‍ ഏപ്രിലില്‍ റിലീസ് ചെയ്യും. എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിലീസിന് അനുമതി നല്‍കുമോയെന്ന് വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :