'തന്നെ തോൽപ്പിക്കാൻ മുഖ്യമന്ത്രി പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്യുകയാണ്. കള്ളക്കേസിൽ കുടുക്കി തോൽപ്പിക്കാൻ ശ്രമിക്കുകയാണ് ലക്ഷ്യം'; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

മറ്റെങ്ങുമില്ലാത്ത താത്പര്യമാണ് മുഖ്യമന്ത്രിക്കു പത്തനംതിട്ടയിലെന്നും സുരേന്ദ്രൻ പറഞ്ഞു.

Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (07:47 IST)
വിഷുപ്പുലരിയിൽ ശബരിമല ദർശനം നടത്തി പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി നീചമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.തന്നെ തോൽപ്പിക്കാൻ മുഖ്യമന്ത്രി പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്യുകയാണ്. കള്ളക്കേസിൽ കുടുക്കി തോൽപ്പിക്കാൻ ശ്രമിക്കുകയാണ് ലക്ഷ്യം. മറ്റെങ്ങുമില്ലാത്ത താത്പര്യമാണ് മുഖ്യമന്ത്രിക്കു പത്തനംതിട്ടയിലെന്നും സുരേന്ദ്രൻ പറഞ്ഞു.

ജാതിമത ശക്തികളുമായി ചേർന്ന് യുഡിഎഫിന് വോട്ട് മറിക്കാൻ മുഖ്യമന്ത്രി ആസൂത്രിത നീക്കം നടത്തുന്നതായി കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ട്. അവ വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തും. പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ. പ്രവചനങ്ങൾക്ക് അപ്പുറമാണ് പത്തനംതിട്ടയിലെ ജനവികാരമെന്നും സുരേന്ദ്രൻ പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :