‘സര്‍വേ ഫലങ്ങള്‍ തെറ്റും’

കോഴിക്കോട്| Last Modified ചൊവ്വ, 13 മെയ് 2014 (08:48 IST)
സര്‍വേ പ്രവചനങ്ങള്‍ക്കു വിരുദ്ധമായി മെച്ചപ്പെട്ട വിജയം കോണ്‍ഗ്രസ് നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസിന് കേരളത്തിലും തിളക്കമാര്‍ന്ന വിജയം ഉറപ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വികസനം പറഞ്ഞ് പ്രചാരണമാരംഭിച്ച മോഡി അവസാനം ജാതിക്കാര്‍ഡ് ഇറക്കി. ചില ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ മോഡിയും പ്രചരിപ്പിക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം രാജ്യത്തെ ദരിദ്രര്‍ക്കെതിരാണെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :