‘പ്ലാസ്റ്റിക് കവറിലാക്കി മാണിക്ക് 35 ലക്ഷം നല്കി’ - നുണപരിശോധന റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 26 മെയ് 2015 (17:19 IST)
ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ ചോദ്യം ചെയ്തതിന്റെ നുണപരിശോധന റിപ്പോര്‍ട്ട് പുറത്ത്. ആകെ 15 ചോദ്യങ്ങളാണ് അമ്പിളിയോട് ചോദിച്ചത്. ഇതില്‍ 13 ചോദ്യത്തിനും അമ്പിളി വ്യക്തമായ ഉത്തരം നല്കിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

മാണിയുടെ ഔദ്യോഗികവസതിയില്‍ എത്തിയ രാജ്‌കുമാര്‍ ഉണ്ണി പ്ലാസ്റ്റിക് കവറില്‍ 35ലക്ഷം രൂപ മാണിക്ക് കൊടുത്തതെന്നാണ് അമ്പിളിയുടെ റിപ്പോര്‍ട്ട്. ഇതോടെ, അമ്പിളിയുടെ മൊഴിക്ക് ശാസ്ത്രീയമായ പിന്‍ബലം ലഭിച്ചു. മാണിക്ക് കോഴ കൊടുക്കുന്നത് കണ്ടു എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.

അമ്പിളിയുടെ നുണപരിശോധനറിപ്പോര്‍ട്ട് പുറത്തു വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :