‘പൊതുകാര്യ ധനസഹായിയും കാരുണ്യ ധര്‍മ്മസ്നേഹിയുമാണ് മുഹമ്മദ് നിഷാം’; ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗം

ചന്ദ്രബോസിനെ കൊലപ്പെടുത്തിയതിന് ശിക്ഷിപ്പെട്ട നിഷാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗം

Mohammed Nisham, Chandrabose Murder, മുഹമ്മദ് നിഷാം, ചന്ദ്രബോസ്, ചന്ദ്രബോസ് വധം
തൃശൂർ| സജിത്ത്| Last Updated: വ്യാഴം, 1 ജൂണ്‍ 2017 (09:47 IST)
സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി ജന്മനാടായ മുറ്റിച്ചൂരില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു. ജൂണ്‍ ഒന്ന് വ്യാഴാഴ്ചയാണ് പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്. നിഷാം കാരുണ്യവാനും ധനസഹായിയുമാണെന്നും ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമെന്നും വിശദീകരിച്ചുകൊണ്ടുള്ള നോട്ടിസ് പ്രചാരണവും ആ പ്രദേശത്ത് തുടങ്ങിയിട്ടുണ്ട്.

ചന്ദ്രബോസിന്റെ കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണ്. നിഷാം ജയിലിനകത്ത് കിടന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് അനാഥമാകുകയെന്നും നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം എന്നാല്‍ ആരാണ് ഇത്തരമൊരു നോട്ടീസ് അടിച്ചിറക്കിയതെന്നകാര്യം വ്യക്തമല്ല. തങ്ങളുടെ നേതൃത്വത്തില്ല പൊതുയോഗം വിളിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൗര പ്രമുഖരും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :