‘നാക്ക്’ പ്രശ്നമായി: വെളിയം

തിരുവനന്തപുരം| WEBDUNIA|
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് നേതാക്കളുടെ നാക്കും ഒരു വലിയ കാരണമായെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. രണ്ടുദിവസത്തെ സി പി ഐ സംസ്ഥാന കൌണ്‍സിലിന് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫിന്‍റെ അശ്രദ്ധ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായി. ആര്‍ എസ് പിയോടും, ജനതാദളിനോടും സി പി എം എടുത്ത സമീപനം ഇനി ആവര്‍ത്തിക്കരുത്. സി പി ഐയും, സി പി എമ്മും വിചാരിച്ചാല്‍ മാത്രം വലിയ മുന്നണിയാവില്ല. ഇടതുമുന്നണിയിലെ ഘടകങ്ങളെ ഏകോപിപ്പിച്ചു കൊണ്ടു പോകുന്നതില്‍ സി പി എം പരാജയപ്പെട്ടു. മുന്നണിയില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇനി അനുവദിക്കില്ല.

ഇഷ്‌ടാനിഷ്‌ടങ്ങളുടെ അടിസ്ഥാനത്തില്‍ പി ഡി പിയുമായി കൂട്ടു കൂടിയത് എല്‍ ഡി എഫിന്‍റെ പരാജയത്തിന് വലിയ കാരണമായി. ഈ ബന്ധത്തെകുക്കുറിച്ച് എല്‍ ഡി എഫില്‍ ആലോചിച്ചിട്ടില. ഈ ബന്ധത്തിന് സി പി ഐ കൂട്ടുനിന്നിട്ടില്ല. പി ഡി പി ഒരിക്കലും എല്‍ ഡി എഫില്‍ വന്നിട്ടില്ല.

എസ് എന്‍ സി ലാവ്‌ലിന്‍ വിവാദം എല്‍ ഡി എഫിന് മങ്ങലേല്പിച്ചു. ലാവ്‌ലിന്‍ കേസ് രാഷ്‌ട്രീയ പ്രേരിതമല്ലെന്നും വെളിയം പറഞ്ഞു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച്, നല്ല യോജിപ്പോടെയും, ഏകാഭിപ്രായത്തോടെയും മുന്നോട്ടു പോകണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ എല്ലാ മത - സാമുദായിക സംഘടനകളുടെയും പിന്തുണ ലഭിച്ചെന്നും വെളിയം അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :