‘ദയവുചെയ്ത് ഇവിടെക്കേറി കുമ്മനടിച്ചു വർഗീയത ഉണ്ടാക്കരുത്’; കുമ്മനത്തിന് മറുപടിയുമായി കോട്ടക്കല്‍ സ്വദേശി

കോട്ടക്കല്‍ ക്ഷേത്രത്തിലെ മോഷണം ആസൂത്രിതമെന്ന കുമ്മനത്തിന്റെ പോസ്റ്റിനു കോട്ടക്കല്‍ സ്വദേശിയുടെ മറുപടി

Kummanam Rajasekharan ,  Facebook ,  Kottakkal , Temple ,  Theft ,  കുമ്മനം രാജശേഖരന്‍ ,  കോട്ടക്കല്‍ ക്ഷേത്രം ,  മോഷണം ,  ഫേസ്‌ബുക്ക്
കോഴിക്കോട്| സജിത്ത്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2017 (11:09 IST)
കോട്ടക്കല്‍ കുറ്റിപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണം ആസൂത്രിതമാണെന്ന കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിനു ചുട്ട മറുപടിയുമായി കോട്ടക്കല്‍ സ്വദേശിയായ യുവാവ്. ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ സ്വര്‍ണവും പണവും നഷ്ടമായിട്ടുണ്ടെന്നും വിഗ്രഹം ഇളക്കിമാറ്റുന്നതിനുള്ള ശ്രമം നടന്നെന്നുമായിരുന്നു കുമ്മനത്തിന്റെ പോസ്റ്റ്.

കോട്ടക്കല്‍ ഭാഗത്തു നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ വളരെ ആസൂത്രിതമാണ് എന്നതിന്റെ ഉദാഹരണമാണ് തൊട്ടടുത്തുള്ള പൊന്മള അമ്പലത്തിലെ ചന്ദനമരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടതെന്നും കുമ്മനം പറഞ്ഞിരുന്നു. ഈ പോസ്റ്റിനു കീഴില്‍ കമന്റായാണ് യുവാവ് മറുപടി നല്‍കിയിരിക്കുന്നത്.

‘ഒരു കോട്ടക്കല്‍ സ്വദേശി എന്ന നിലയില്‍ പറയട്ടെ. ഒരു വര്‍ഗീയ പ്രശ്‌നങ്ങളും ഇല്ലാതെ സമാധാനത്തോടെ കഴിയുന്ന ഒരു ജനവിഭാഗമാണ് ഇവിടെ ഉള്ളത്. ദയവുചെയ്ത് ഇവിടെക്കേറി കുമ്മനടിച്ചു വര്‍ഗീയത ഉണ്ടാക്കരുത്.’ എന്നായിരുന്നു രാഹുല്‍ ദേവ് നല്ലാട്ട് എന്ന യുവാവ് പോസ്റ്റ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :