‘എനിക്ക് എന്റെ പൊന്നുമകളെ തിരിച്ചുകിട്ടണം’ - കണ്ണീരണിഞ്ഞ് ഹാദിയയുടെ അമ്മ

എന്നെ ഇങ്ങനെ ഇട്ടാല്‍‍... എന്റെ ജീവിതം ഇങ്ങനെ മതിയോ? ഇതാണോ എനിക്കുള്ള ജീവിതം? - ഹാദിയ ചോദിക്കുന്നു

തിരുവനന്തപുരം| aparna| Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (08:25 IST)
കേസ് എന്‍ ഐ അ അന്വേഷിക്കണമെന്ന് സുപ്രിംകോടതി വിധി വന്നശേഷം ഹാദിയയെ കാണാന്‍ വീട്ടില്‍ ഒരാളെത്തി. സംഘപരിവാര്‍ ആശയങ്ങളെ പിന്തുണക്കാറുള്ള രാഹുല്‍ ഈശ്വര്‍. അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയക്കൊപ്പം രാഹുല്‍ സെല്‍ഫി എടുക്കുകയും ആ വീട്ടിലെ അവസ്ഥ വീഡിയോ ആക്കി ചിത്രീകരിക്കുകയും ചെയ്തിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരും ഹാദിയയുടെ വീട്ടില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് രാഹുല്‍ ഈശ്വറിന്റെ കടന്നുകയറ്റം. ഒപ്പം വീഡിയോയും ചിത്രവും രാഹുല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഹാദിയ അമ്മ പൊന്നമ്മയെ മതം മാറ്റാന്‍ ശ്രമിച്ചതായി രാഹുല്‍ ട്വീറ്റില്‍ ആരോപിക്കുന്നു. നിങ്ങള്‍ സ്വര്‍ഗത്തില്‍ പോകില്ലെന്നും ഹിന്ദു ദൈവങ്ങള്‍ മോശമാണെന്നും ഉപകാരമില്ലെന്നും ഹാദിയ അമ്മയോട് പറഞ്ഞതായി രാഹുല്‍ വ്യക്തമാക്കുന്നു.

‘അവള്‍ ആദ്യം മതം മാറി. ജസി, ബസി എന്ന് പറയുന്ന രണ്ട് കുട്ടികള്‍‍..ഇവളെ നിരന്തരം അള്ളായാണ് ഏകദൈവം..ഹിന്ദുക്കള്‍ക്ക് ഒരുപാട് ദൈവങ്ങളുണ്ട്. അത് പ്രതിനിധികളാണ് എന്നൊക്കെ‘ അവള്‍ പറഞ്ഞുവെന്ന് പൊന്നമ്മ പറയുന്നുണ്ട്. അതേസമയം, വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ ഹാദിയ കടന്നു വരുന്നുണ്ട്.

ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഹദിയയുടെ അടുത്തായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തന്നെ ഇങ്ങനെ ഇട്ടാല്‍ എങ്ങിനെയാണെന്ന് ഹദിയ ചോദിക്കുന്നു.‘എന്നെ ഇങ്ങനെ ഇട്ടാല്‍ .. എന്റെ ജീവിതം ഇങ്ങനെ മതിയോ.. ഇതാണോ എനിക്കുള്ള ജീവിതം? ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. താന്‍ നിസ്‌കരിക്കുമ്പോള്‍ അച്ഛനും അമ്മയും എന്തിനാണ് വഴക്ക് പറയുന്നതെന്നും ഹദിയ ചോദിക്കുന്നു‘.

‘എനിക് എന്റെ പൊന്നുമകളെ തിരിച്ചുകിട്ടണം’ എന്ന് പൊന്നമ്മ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പായി ഹാദിയയുടെ വാദം നേരിട്ട് കേള്‍ക്കാമെന്നും സുപ്രീംകോടതി രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :