‘ഉദ്യോഗസ്ഥ’ വേണു അന്തരിച്ചു

ചെന്നൈ| WEBDUNIA|
മലയാള സിനിമയിലെ പ്രമുഖ സംവിധായകനായിരുന്ന കെ വേണു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ‘ഉദ്യോഗസ്ഥ’ വേണു എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

1967ല്‍ സംവിധാനം ചെയ്ത ‘ഉദ്യോഗസ്ഥ’ എന്ന മെഗാഹിറ്റ് സിനിമയാണ് വേണുവിന്‍റെ കരിയറിലെ വഴിത്തിരിവായത്. സി ഐ ഡി നസീര്‍ എന്ന ഹിറ്റ് ചിത്രവും വേണുവാണ് സംവിധാനം ചെയ്തത്. ശ്രീനിവാസന്‍റെ തിരക്കഥയില്‍ 1999ല്‍ പുറത്തിറങ്ങിയ ‘പാറശാല പാച്ചന്‍ പയ്യന്നൂര്‍ പരമു’ ആയിരുന്നു വേണുവിന്‍റെ അവസാന ചിത്രം.

ഒരു വ്യാഴവട്ടക്കാലമായി മലയാള സിനിമയില്‍ നിന്നു വിട്ടുനിന്ന വേണു തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. വ്യാഴ്ചാഴ്ച തൃശൂരിലാണ് സംസ്കാരം.

നിത്യഹരിതനായകന്‍ പ്രേം‌നസീറിന്‍റെ അടുത്ത സുഹൃത്തായിരുന്നു കെ വേണു. അദ്ദേഹം സംവിധാനം ചെയ്ത 25 സിനിമകളില്‍ 16 എണ്ണത്തിലും നായകന്‍ പ്രേംനസീറായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :