‘ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി രേഖാമൂലം പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ല’ - പ്രതിപക്ഷ ബഹളത്തിനിടയിലും ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി

ശൈലജയെ കൈവിടാതെ മുഖ്യമന്ത്രി

aparna| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2017 (10:25 IST)
സ്വാശ്രയ വിഷയത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലും വിവാദങ്ങളില്‍ കുരുങ്ങിയ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായി ഇത് നാലാംദിവസമാണ് രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.

ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അംഗങ്ങള്‍ വഴങ്ങിയില്ല. എംഎല്‍എമാരുടെ സത്യഗ്രഹം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

അതേസമയം ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി രേഖാമൂലം പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിക്കെതിരെ ഉയരുന്നത് ആരോപണങ്ങള്‍ മാത്രമാണെന്നും അതിനാല്‍ മന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ കോടതി പരാമര്‍ശം മാത്രമാണുളളത്. അതിന്റെ പേരില്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :