‘അണ്ണാ ഹസാരെ എങ്ങനെ ഗാന്ധിയനാവും?‘

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇന്ത്യയിലെ അഴിമതികള്‍ക്കെതിരെ ഉപവാസസമരം നടത്തിയ അണ്ണാ ഹസാരെയ്ക്കെതിരെ സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആക്രമണം തുടരുന്നു. അണ്ണാ ഹസാരെയെ ഗാന്ധിയനായി കാണാനാവില്ലെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. അണ്ണാ ഹസാരെയ്ക്ക്‌ ഇന്ത്യന്‍ ജനാധിപത്യത്തോടു പുച്ഛമാണെന്ന പിണറായിയുടെ വിമര്‍ശനം അദ്ദേഹം ഞായറാഴ്ചയും ആവര്‍ത്തിച്ചു.

ജന്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതിലൂടെ അണ്ണ ഹസാരെ ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിച്ചിരിക്കുകയാണെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു. അണ്ണാ ഹാസാരെയെ ആക്രമിക്കുന്നതിലൂടെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തുന്ന ജനകീയാ പോരാട്ടങ്ങളെയും സമരങ്ങളെയും പിണറായി പരോക്ഷമായി വിമര്‍ശിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

അരാഷ്ട്രീയമായ കാര്യങ്ങളെ മഹത്തരമായി ചിത്രീകരിക്കാനാണ് അണ്ണാ ഹസാരെയെ പോലെയുള്ള ആളുകള്‍ ശ്രമിക്കുന്നതെന്ന് പിണറായി ഈയിടെ കുറ്റപ്പെടുത്തിയിരുന്നു. അരാഷ്ട്രീയ പ്രവണതകളുടെ ഉദാഹരണമാണ് അണ്ണാ ഹസാരെ. ബോധപൂര്‍വ്വമുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :