ഹൈടെക് കൃഷി രീതി വ്യാപകമാക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ഹൈടെക് കൃഷി രീതി വ്യാപകമാക്കുമെന്ന് സംസ്ഥാന ബജറ്റ് അവതരണത്തില്‍ ധനവകുപ്പ് മന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. കാലവസ്ഥവ്യതിയാനത്തെ ചെറുക്കുന്ന രീതിയിലുള്ള കൃഷിരീതിയായിരിക്കും ഇത്.

നിയന്ത്രിത മൈക്രോ ഇറിഗേഷന്‍, കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉപയോഗിച്ചുള്ള ഇത്തരം കൃഷി മണ്ണിനെ അധികം ആശ്രയിക്കേണ്ടി വരില്ലെന്നും ബജറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ നെല്‍കൃഷി വ്യാപകമാക്കാന്‍ റൈസ് ബയോപാര്‍ക്ക് സംവിധാനം കൊണ്ടുവരും. കേരളത്തിന്റെ നെല്ലറകളായ കുട്ടനാടും പാലക്കാടുമാണ് ഇത് കൊണ്ട് വരിക. ഇവ കൂടതെ കോക്കനറ്റ് ബയോ പ്ലാന്റ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :