സ്വ​ർ​ണ​ക്ക​ട​ത്തു കേസ് പ്രതിക്കൊപ്പം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നി​ൽ​ക്കു​ന്ന ചി​ത്രം പു​റ​ത്ത്; ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ത​യ്യാറെന്ന് ടി സി​ദ്ദി​ഖും പികെ ഫി​റോ​സും

സ്വ​ർ​ണ​ക്ക​ട​ത്തു കേസ് പ്രതിക്കൊപ്പം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നി​ൽ​ക്കു​ന്ന ചി​ത്രം പു​റ​ത്ത്; ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ത​യ്യാറെന്ന് ടി സി​ദ്ദി​ഖും പികെ ഫി​റോ​സും

 അബു ലൈസ് , സ്വർണക്കടത്ത് , കരിപ്പൂർ , യു​ഡി​എ​ഫ് , ടി സി​ദ്ദി​ഖ് , പികെ ​ഫി​റോ​സ് , കാരാട്ട് റസാഖും പിടിഎ റഹീമും , police , T. Siddiq , pk pherose youth league , UDF
തി​രു​വ​ന​ന്ത​പു​രം| jibin| Last Updated: ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:56 IST)
പിടികിട്ടാപ്പുള്ളിയും സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയുമായ അബു ലൈസിന്റെ കൂടെ ഇടതു എംഎൽഎമാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ യു​ഡി​എ​ഫ് നേ​താ​ക്ക​ളും നി​ൽ​ക്കു​ന്ന ചി​ത്രങ്ങളും പു​റ​ത്ത്.

കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി സി​ദ്ദി​ഖ്, യൂ​ത്ത് ലീ​ഗ് നേ​താ​വ് പികെ ​ഫി​റോ​സ് എന്നിവര്‍ ദു​ബാ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ അ​ബു ലൈ​സി​നൊ​പ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതികരണവുമായി സിദ്ദിഖ് രംഗത്തെത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ താന്‍ ത​യ്യാറാണ്. തെ​ര​ഞ്ഞെ​ടു​പ്പ് സമയയത്ത് ദു​ബാ​യിയി​ൽ പോ​യ​പ്പോ​ൾ ആ​രെ​ങ്കി​ലും എ​ടു​ത്ത​താ​വാം ചിത്രങ്ങള്‍. അബു ലൈസിനെ വ്യക്തിപരമായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അ​ന്വേ​ഷ​ണം നേ​രി​ടാ​ൻ തയ്യാറാണെന്നും അ​ബു​ലൈ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പികെ ഫി​റോ​സും
പ്രതികരിച്ചു.

ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനച്ചടങ്ങില്‍ അബുലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പിടിഎ റഹീമും നിൽക്കുന്ന ചിത്രം പുറത്തുവന്നത് നേരത്തെ ഇടതുപക്ഷത്തെ വെട്ടിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു​ഡി​എ​ഫ് നേ​താ​ക്ക​ളും നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :