സ്വര്‍ണം പൂശിയ സിമറ്റ് കട്ടകള്‍ കോട്ടയത്ത് പൊലീസ് പിടികൂടി

കോട്ടയം| WEBDUNIA|
PRO
സ്വര്‍ണക്കട്ടയെന്ന് കരുതി കോട്ടയത്ത് പൊലീസ് പിടിച്ചെടുത്തത് സിമന്റ് കട്ട. കൊല്ലം സ്വദേശികളായ രണ്ടുപേരും ഒരു പാലക്കാട് സ്വദേശിയുമാണ് സ്വര്‍ണനിറം പൂശിയ സിമന്റ് കട്ടകളുമായി കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

സ്വര്‍ണക്കട്ടിയാണെന്ന വ്യാജേന സ്വര്‍ണനിറമുളള പ്ലേറ്റില്‍ പൊതിഞ്ഞ സിമന്റ് ഇഷ്ടികയുമായി തട്ടിപ്പിനെത്തിയതാണെന്നു കരുതിയ മൂന്നംഗസംഘമാണ് കസ്റ്റഡിയിലായത്.

പാലക്കാട് മണപ്പള്ളിക്കാവ് ഇഗ്ലൂ സുരേഷ് കെ മേനോന്‍ (50), കൊല്ലം കാവനാട് കണ്ണിമേല്‍ച്ചേരി ജോയി വില്ലയില്‍ അജിത് കെ സാമുവല്‍ (30), കൊട്ടാരക്കര പൂയപ്പള്ളി കൈലാമൈലോട് സുനാസ് മന്ദിരത്തില്‍ സുനാസ് കുമാര്‍ (36) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൈയിലുളള പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നത് സ്വര്‍ണമാണെന്നു പറഞ്ഞു. വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പെട്ടിയുടെ സീലു പൊളിച്ച് പരിശോധിച്ചപ്പോള്‍ ഇഷ്ടിക സ്വര്‍ണനിറമുള്ള പ്ലേറ്റു കൊണ്ടു പൊതിഞ്ഞതാണെന്നു കണ്ടെത്തി.

അടുത്തെയിടെ സ്വര്‍ണക്കട്ടയെന്ന് വിശ്വസിപ്പിച്ച് പിത്തളക്കട്ട നല്‍കി ഏഴ്‌ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് അസം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :