സ്ഥാനാര്‍ത്ഥിനിര്‍ണയം ഗ്രൂപ്പ് അടിസ്ഥാനത്തിലാവില്ല: സതീശന്‍

തിരുവനന്തപുരം| WEBDUNIA|
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികളെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തീരുമാനിക്കില്ലെന്ന് കെ പി സി സി വൈസ് പ്രസിഡന്‍റ് വി ഡി സതീശന്‍. ഗ്രൂപ്പുകളുടെ ഇരയാണ് താനെന്നും ഗ്രൂപ്പുകളുടെ അതിപ്രസരം ഇനിയുണ്ടാകില്ലെന്നും സതീശന്‍ പറയുന്നു. ഒരു സ്വകാര്യ ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സതീശന്‍ ഗ്രൂപ്പുകള്‍ക്കെതിരെ ആ‍ഞ്ഞടിച്ചത്.

എ, ഐ ഗ്രൂപ്പുകളുടെ വീതം വയ്ക്കല്‍ ഇത്തവണ നടക്കുകയില്ല എന്നാണ് വി ഡി സതീശന്‍ പരോക്ഷമായി പ്രഖ്യാപിച്ചത്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥികളില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരം ലഭിക്കും എന്നും സതീശന്‍ പറയുന്നു.

ഗ്രൂപ്പിന്‍റെ അതിപ്രസരത്താല്‍ അര്‍ഹതയുള്ള പലര്‍ക്കും സ്ഥാനങ്ങള്‍ കിട്ടിയിട്ടില്ല. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ അങ്ങനെയാവില്ല. യുവാക്കളും സ്ത്രീകളും കൂടുതലായുണ്ടാകും. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക എന്നതാണ്‌ ആദ്യദൗത്യമെന്നും വി ഡി സതീശന്‍ പറയുന്നു.

വി എം സുധീരന്‍ കെ പി സി സി അധ്യക്ഷനായ സാഹചര്യത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെല്ലാം ഇനി ചര്‍ച്ചചെയ്യുമെന്ന്‌ ഉറപ്പാണ്. എ ഐ സി സി സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും വി ഡി സതീശന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :