സോളാര്‍ കേസ്: വൈക്കം വിശ്വന്‍ ഇന്ന് മൊഴി നല്കും

കൊച്ചി| JOYS JOY| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (08:34 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇന്ന് മൊഴി നല്കും. സോളാര്‍ കമ്മീഷന് മുമ്പില്‍ എത്തിയായിരിക്കും വൈക്കം വിശ്വന്‍ ഇന്ന് മൊഴി നല്കുക.

വാര്‍ത്താമാധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങളില്‍ തെളിവ്​ നല്‍കുന്നതിനായാണ് വൈക്കം വിശ്വന്‍ സോളാര്‍ കമ്മീഷനു മുമ്പില്‍ ഹാജരാകുന്നത്​. ക‍ഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്​ണപിള്ളയും മൊ‍ഴി നല്‍കിയിരുന്നു.

പരാതിക്കാരും സോളാര്‍ അഭിഭാഷകരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 127 പേരാണ്​ സാക്ഷിപ്പട്ടികയിലുള്ളത്​. ഇതില്‍ പേര്‍ 15 ജനപ്രതിനിധികളാണ്.​ മാധ്യമപ്രവര്‍ത്തകരും സോളാര്‍ കമ്മീഷനില്‍ മൊ‍ഴി നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :