സേലം: സമരം മാറ്റിവച്ചു

കോയമ്പത്തൂര്‍| WEBDUNIA|
സേലം റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കത്തിനെ കേരളം എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തടയാനുള്ള തീരുമാനം തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ മാറ്റിവെച്ചു.ഡിവിഷന്‍ രൂപീകരണം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണനെയ്ക്കെടുക്കുന്ന തിങ്കളാഴ്ച കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തടയാനാണ് തമിഴ്നാട്ടിലെ പ്രദേശിക കക്ഷികള്‍ തീരുമാനിച്ചിരുന്നത്.കോയമ്പത്തൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗമാണ് സമരം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.


എന്നാല്‍ കോടതി വിധിക്ക് ശേഷം സമരത്തെ കുറിച്ച് അലോചിക്കാം എന്നാണ് പ്രാദേശിക നേതാക്കാള്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് ട്രെയിന്‍ തടയല്‍ സമരം നടത്താന്‍ തീരുമാനിച്ചത്.ഡി എം കെ യും എഐഎഡിഎം കെയും ഉള്‍പ്പടെയുള്ള പ്രാദേശിക കക്ഷികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ്സും സി പി എമ്മും വിട്ടുനിന്നിരുന്നു.കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഉള്‍പ്പടെയുള്ള ശക്തികള്‍ സേലം ഡിവിഷന്‍ രൂപികരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സമരം പ്രഖ്യാപിച്ചത്.


എന്നാല്‍ സേലം ഡിവിഷന്‍ രൂപികരിക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്‍ഷ്യം മാത്രമാണുള്ളതെന്നും കേരളത്തിന്‍റെ പാര്‍ലമെന്‍റംഗങ്ങള്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :