സിപിഐഎമ്മിന്റെ അന്ത്യകൂദാശ പിണറായിയിലൂടെ; റിയാസിന്റെ പ്രതികരണം വൈറല്‍ ആകുന്നു

സുരേന്ദ്രന് ചുട്ടമറുപടിയുമായി റിയാസ്

കോഴിക്കോട്| aparna shaji| Last Updated: ബുധന്‍, 12 ഏപ്രില്‍ 2017 (11:15 IST)
സി പി ഐ എമ്മിന് അന്ത്യകൂദാശ നിർവഹിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് പോസ്റ്റിട്ട ബിജെപി നേതാവ് സുരേന്ദ്രന് സിപിഐഎം നേതാവ് മുഹമ്മദ് റിയാസ് നല്‍കിയ മറുപടി വൈറലാകുന്നു.

സിപിഐഎമ്മിന്റെ അന്ത്യകൂദാശയ്ക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്റെ പരിഹാസം. ഈയൊരു തിരിച്ചറിവാകും കേരളമുഖ്യനെ രാജ്യം മുഴുവന്‍ നിങ്ങള്‍ തടയാന്‍ കാരണമെന്നും ഞങ്ങളുടെ തകര്‍ച്ച സഹിക്കാന്‍ പറ്റാതെ, നിങ്ങള്‍ എല്ലായിടത്തും അതിന് നിയോഗിക്കപ്പെട്ട വ്യക്തിയെ തടയുന്നതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രതികരിച്ച് റിയാസും പോസ്റ്റിട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :