സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ജസ്റ്റിസ് കെ ടി തോമസ്

കോട്ടയം| WEBDUNIA|
PRO
PRO
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ഇളവ് ചെയ്ത സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ജസ്റ്റിസ് കെ ടി തോമസ്. താന്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ നടപ്പാക്കാന്‍ വൈകിയതിനാല്‍ ഇളവ് നല്‍കണമെന്ന വാദത്തോട് താന്‍ യോജിക്കുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് ഒരു കുറ്റത്തിന് ഒന്നിലേറെ ശിക്ഷ നല്‍കുന്നത് നീതിയല്ല. ഇത്രയും കാലം അനുഭവിച്ച തടവുശിക്ഷ പരിഗണിച്ച് വധശിക്ഷ റദ്ദാക്കിയത് ഉചിതമായ വിധിയാണെന്നും ജസ്റ്റീസ് കെ.ടി തോമസ് പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :