സുധീരന്‍ ‘ആം‌ആദ്മി’യായി!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ‘ആം‌ആദ്മി‘യായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ‘ആം‌ആദ്മി’ സ്റ്റൈല്‍ പണ്ടുമുതലേ ദൃശ്യമായിരുന്നു താനും. ഇപ്പോള്‍ ഇതാ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധീരന്‍ വീണ്ടും രാഷ്ടീയക്കാര്‍ക്കിടെയില്‍ വ്യത്യസ്തനാകുന്നത്.

രാഷ്ട്രീയക്കാരെല്ലാം ചെറിയ സ്ഥാന ലബ്ധിയില്‍പ്പോലും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോഴാണ് സുധീരന്‍ അവ ഉപേക്ഷിക്കാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തത്. ഫേസ്‌ബുക്കിലൂടെയാ‍ണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുധീരന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

“എന്റെ പ്രസിഡന്റ് സ്ഥാനലബ്ധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നോടുള്ള ഊഷ്മളമായ സ്‌നേഹം പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെടുന്ന ഈ ഫ്ലക്‌സ് ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് വലിയ ദോഷം വരുത്തും , പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും ഫ്ലക്‌സ് ബോര്‍ഡുകളും മറ്റ് പ്ലാസ്റ്റിക് നിര്‍മ്മിത പ്രചാരണസാമഗ്രികളും പരമാവധി ഒഴിവാക്കി മാതൃക കാട്ടണമെന്നും ഈ അവസരത്തില്‍ ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.“


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :