സിപി‌എമ്മില്‍ ചേരുന്നവര്‍ മോഡിയുടെ ആളുകളാണെന്ന് വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കണ്ണൂരില്‍ നമോവിചാര്‍ മഞ്ച് സിപിഎമ്മില്‍ ലയിക്കുന്നതിനെതിരെ തുറന്ന എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ നരേന്ദ്ര മോഡിയുടെ ആളുകളാണെന്ന് പറഞ്ഞ വിഎസ് ഇവര്‍ ഒരുകാലത്ത് മോഡിയുടെ ഭാണ്ഡം പേറിയവര്‍ ആണെന്നും ചൂണ്ടിക്കാട്ടി.

അവസരവാദികളായ ഇവരോട് കൂട്ടുകൂടുന്നത് നല്ലതോയെന്ന് ജനം ചിന്തിക്കണം. ഇവരെ വിശ്വാസിക്കാന്‍ കൊള്ളില്ലെന്നും വിഎസ് പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പിഡിപിയുമായുള്ള വേദി പങ്കിടല്‍ സിപിഎമ്മിന്‍റെ പതിനെട്ട് സീറ്റ് നാലായി കുറച്ചെന്നും വിഎസ് പറഞ്ഞു. നമോവിചാര്‍ മഞ്ച് സിപിഎമ്മില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട് വിഎസ് നേരത്തെ പിബിയില്‍ പരാതി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :