സിന്ധു ജോയിയെച്ചൊല്ലി നെറ്റിലും പരാക്രമം!

WEBDUNIA|
PRO
PRO
കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയിയെച്ചൊല്ലി പോരടിക്കാന്‍ സി പി എമ്മുകാരും കോണ്‍ഗ്രസുകാരും തെരഞ്ഞെടുത്ത സ്ഥലമേതാണെന്നോ? വിക്കിപീഡിയ!

സിന്ധു ജോയിയെ പുകഴ്ത്തിക്കൊണ്ടുള്ള ഒരു സചിത്രവിവരണമാണ് വിക്കിപീഡിയയില്‍ മുമ്പുണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് 23-ന് ഇവര്‍ സി പി എം വിട്ടതിന് തൊട്ടുപിന്നാലെ ലേഖനത്തിലെ പടം ആരോ എടുത്ത് മാറ്റുകയായിരുന്നു. തുടര്‍ന്ന് സി പി എമ്മില്‍ നിന്ന് സിന്ധു ജോയി രാജി വച്ചു എന്ന് മറ്റാരോ അതില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു.

ഇത് കണ്ട് സി പി എമ്മുകാര്‍ അടങ്ങിയിരിക്കുമോ? സിന്ധു രാജി വച്ചതല്ല, സി പി എം പുറത്താക്കിയതാണ് എന്ന രീതിയില്‍ ലേഖനത്തെ എഡിറ്റ് ചെയ്യാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്.

അതിനിടെ ലേഖനത്തിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാനും ശ്രമം നടന്നു. വെട്ടലും തിരുത്തലും തുടരുന്നതിനിടെ സിന്ധു ജോയിയുടെ പേജ് തന്നെ ഇല്ലാതാക്കാനും ചില വിരുതന്മാര്‍ ശ്രമം തുടങ്ങി.

പ്രശ്നം വഷളാകുമെന്നായപ്പോള്‍ ഇടപെട്ട് പേജ് നിലനിര്‍ത്തി. പക്ഷേ ‘ഈ ലേഖനത്തിന്റെ നിഷ്പക്ഷത തര്‍ക്ക വിഷയമാണ്‘ എന്നാണ് സിന്ധു ജോയിയുടെ പേജില്‍ കയറുമ്പോള്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :