സിനിമയില്‍ അഭിനയിച്ചു, സഭയ്ക്ക് പുറത്ത്

കൊല്ലം| WEBDUNIA|
സിനിമയില്‍ അഭിനയിച്ചതിന് വൈദികന്‍ കത്തോലിക്ക സഭയ്ക്ക് പുറത്ത്. അനീഷ്‌ ജെ കരിനാട്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നിറക്കാഴ്‌ച എന്ന സിനിമയില്‍ അഭിനയിച്ചതിനാണ് കൊല്ലം വാളകം സെന്‍റ് മേരീസ് കോളജിലെ വൈദികനായിരുന്ന ജോണ്‍സണെയാണ് സഭയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

സഭയില്‍ നിന്ന് അനുമതി വാങ്ങാതെയാണ് താന്‍ അഭിനയിക്കാന്‍ പോയതെന്ന് ഫാദര്‍ ജോണ്‍സണ്‍ വ്യക്തമാക്കുന്നു. അനുമതി ആവശ്യപ്പെട്ടിരുന്നെങ്കില്‍ സഭ തരില്ലായിരുന്നു. അതിനാലാണ് സഭയുടെ അനുമതി വാങ്ങാതെ അഭിനയിക്കാന്‍ പോയത്. ഏതായാലും വൈദികന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത് അറിഞ്ഞതോടെ മലങ്കര കത്തോലിക്ക സഭ അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

നിറക്കാഴ്ചയില്‍ നായകനായ ഇറ്റാലിയന്‍ താരം വിന്‍സെന്‍സോ ബൊച്ചേറലിയുടെ സുഹൃത്തായിട്ടായിരുന്നു ഫാദര്‍ ജോണ്‍സന്‍റെ വേഷം. പത്താം ക്ലാസ് കഴിഞ്ഞ ഉടന്‍ തന്നെ സെമിനാരിയില്‍ ചേര്‍ന്ന ജോണ്‍സണ്‍ 26ാം വയസ്സിലാണ് വൈദികനായത്. സഭയാകുമ്പോള്‍ ചില ചട്ടക്കൂടുകളുണ്ടെന്നും അതിന് പുറത്തു കടന്നാല്‍ കുഴപ്പമാകുമെന്നും അറിയാമായിരുന്നുവന്നും ഫാദര്‍ ജോണ്‍സണ്‍ പറയുന്നു. മംമ്ത മോഹന്‍ദാസാണ് നിറക്കാഴ്ചയിലെ നാ‍യിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :