സി പി ഐ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും

കോട്ടയം| Joys Joy| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (08:47 IST)
സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കം. സമ്മേളനം സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കോട്ടയത്ത് ഇന്ന് ഉദ്ഘാടനം ചെയ്യും.

മാമ്മന്‍മാപ്പിള സ്മാരക നഗരസഭാഹാളില്‍ രാവിലെ 11.30ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 600 പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ദേശീയ നേതാക്കളായ ഗുരുദാസ് ദാസ്ഗുപ്ത, ഡി രാജ എം പി എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് നാടന്‍പാട്ട്. തുടര്‍ന്ന് ആറിന് 'ജനകീയ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ആരോഗ്യ സെമിനാര്‍. ഡോ. ബി ഇക്ബാല്‍ വിഷയം അവതരിപ്പിക്കും. ഡോ. വി.രാമന്‍കുട്ടി അധ്യക്ഷനായിരിക്കും.

പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ സെക്രട്ടറി ആരാകും എന്ന കാര്യത്തിലും വരും ദിവസങ്ങളില്‍ തീരുമാനമാകും. നാലുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം മാര്‍ച്ച് രണ്ടിനാണ് അവസാനിക്കുക.തിരുവനന്തപുരത്തെ പേമെന്റ് സീറ്റ് വിവാദം സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :