സച്ചുവിന്റെ വേദനയറിയാന്‍ ആരുണ്ട്?, മാധ്യമങ്ങള്‍ പോലും നീതികേട് കാട്ടുകയാണ്: ജെയ്ക്ക് സി തോമസ്

എങ്ങനെ ഇനിയൊന്ന് പുസ്തകം നിവര്‍ത്തി പിടിക്കും; തീരാവേദനയാണ് ഈ ഭിന്നശേഷിക്കാരന് അവര്‍ സമ്മാനിച്ചത്

കോട്ടയം| Aiswarya| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (15:47 IST)

എംജി സര്‍വകലാശാലയില്‍ ഭിന്നശേഷിക്കാരനായ എസ് എഫ്‌ ഐ നേതാവ് സച്ചു സദാനന്ദന് നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ മാധ്യമങ്ങള്‍ നീതികേട് കാട്ടുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ ജെയ്ക്ക് സി തോമസ്.

ജന്മനാ ഒരു കയ്യില്ലാത്തയാളാണ് സച്ചു. അദ്ദേഹത്തിന്റെ മറുകൈക്കാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരിക്കുന്നത്. ലൈബ്രറി സയന്‍സ് പഠിക്കുന്ന സച്ചു ഒരു കൈകൊണ്ട് മാത്രം പുസ്തകങ്ങളുടെ ലോകത്ത് വിഹരിച്ചു നടന്നയാളാണെന്ന് ജെയ്ക്ക് അഭിപ്രായപ്പെട്ടു.

ആശുപത്രിക്കിടക്കയില്‍ നിന്ന് സച്ചുവിന്റെ ചോദ്യം, എങ്ങനെയാണ് ഇനിയൊന്ന് പുസ്തകം നിവര്‍ത്തി പിടിച്ചു വായിക്കുക എന്നാതായിരുന്നു. ഒരു കരത്തിന് ശേഷി നഷ്ടപ്പെട്ട്, മറുകരം കൊണ്ട് മാത്രം പഠിച്ചു പരീക്ഷ എഴുതി ഭാവി നെയ്ത് ഈ ഭിന്നശേഷിക്കാരന്റെ കഴിവിവുകളെ അടിച്ചമര്‍ത്തുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്‌തതെന്ന് ജെയ്ക്ക് വിമര്‍ശിച്ചു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :