സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി പന്നിപ്പനി

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എച്ച് 1 എന്‍ 1 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ പന്നിപ്പനി ബാധിതരുടെ എണ്ണം നാലായി. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിനിക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.

കാനഡയില്‍ നിന്ന് ഇത്തിഹാദ്‌ വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്. അതേസമയം, ഇവരെ കൂടാതെ ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റ് മൂന്നു പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

ഡല്‍ഹിയിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസസാണ് രോഗബാധയുണ്ടെന്ന വിവരം പെരുമ്പാവൂരിലെ ആശുപത്രി സൂപ്രണ്‌ടിനെ അറിയിച്ചത്.

ഇവരുടെ തൊണ്‌ടയിലെ സ്രവത്തിന്‍റെ സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമക്കിയത്. തിങ്കളാഴ്ച ആയിരുന്നു സംസ്ഥാനത്ത് ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :