സംസ്ഥാനം പനിച്ചൂടിൽ വിറയ്ക്കുന്നു; മരണം വിതച്ച്​എച്ച്​1 എൻ1

ഭീതിപരത്തി ഡെങ്കി

H1N1 IN KERALA, DENGUE FEVER, ഡെ​ങ്കി​പ്പ​നി, പനി, എച്ച്​1 എൻ1, മരണം, ആരോഗ്യം
തി​രു​വ​ന​ന്ത​പു​രം| സജിത്ത്| Last Modified വെള്ളി, 19 മെയ് 2017 (08:10 IST)
മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പാ​ളി​യതിനെതുടര്‍ന്ന് സം​സ്​​ഥാ​നം പ​നി​ച്ചൂ​ടി​ൽ
വി​റ​ക്കു​ന്നു. എ​ച്ച്​1 എ​ൻ1​ഉം ഡെ​ങ്കി​പ്പ​നി​യുമാണ് സംസ്ഥാനത്ത് ഭീ​തി പ​ര​ത്തി പ​ട​രു​ന്ന​ത്. ഇതോടെ തി​രു​വ​ന​ന്ത​പു​രം ഡെ​ങ്കി​പ്പ​നി​യു​ടെ ത​ല​സ്​​ഥാ​നമെന്ന അവസ്ഥയിലേക്ക് മാ​റി​ക്ക​ഴി​ഞ്ഞിരുക്കയാണ്. ഡെ​ങ്കി​പ്പ​നിയുടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ത​ല​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന്​ പേ​രാ​ണ്​നിത്യേന ചി​കി​ത്സ​ക്കായെ​ത്തു​ന്ന​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും നി​ര​വ​ധി​പേ​രാണ് ചി​കി​ത്സ​തേ​ടി​യെത്തുന്നത്. സം​സ്​​ഥാ​ന​ത്ത്​ ഇ​തു​വ​രെ
3500ലധികം പേ​ർ​ക്കാണ്​ ഡെ​ങ്കി സ്​​ഥി​രീ​ക​രി​ച്ചിരിക്കുന്നത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഡെ​ങ്കി​പ്പ​നി മ​ര​ണ​നി​ര​ക്ക്​ ഇ​ക്കു​റി കു​റ​വാണെ​ങ്കി​ലും എ​ച്ച്​1 എ​ൻ1 ആണ് മ​ര​ണം വി​ത​ച്ചുകൊണ്ടിരിക്കുന്നത്. ഇ​തി​ന​കം തന്നെ എ​ച്ച്​1 എ​ൻ1 മ​ര​ണം 36 ക​ട​ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇ​തേ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മ​റ്റ്​ ര​ണ്ടു​പേ​രും മ​രി​ച്ചി​ട്ടു​ണ്ട്.

കാ​ല​വ​ർ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തേ​ണ്ട ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​കാ​ത്ത​താ​ണ്​ഇത്തരം പ്ര​ശ്​​നങ്ങള്‍ക്ക് കാരണമായതെന്നാണ് സൂചന. ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ, ഇ​റി​ഗേ​ഷ​ൻ, പി.​ഡബ്ല്യു.​ഡി, ആ​രോ​ഗ്യ​വ​കു​പ്പ്​ എന്നിങ്ങനെയുള്ളാ വി​ഭാ​ഗ​ങ്ങ​ൾ ഏ​കോ​പി​ച്ചാ​ൽ മാ​ത്ര​മേ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മായി നടത്താന്‍ സാധിക്കുകയുള്ളൂ. എ​ന്നാ​ൽ, ഒ​രി​ക്ക​ലും ഈ ​വ​കു​പ്പു​ക​ൾ ത​മ്മി​ൽ
ഏ​കോ​പി​ക്കാ​റി​ല്ല എന്നതും വലിയ പ്രശ്നമായി അവശേഷിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :