ഷൈന്‍ ടോം ചാക്കോയെ ബ്ലസി വിളിച്ചുവരുത്തിയതാണെന്ന് പൊലീസ്

കൊച്ചി| Joys Joy| Last Modified ഞായര്‍, 1 ഫെബ്രുവരി 2015 (16:28 IST)
സ്മോക്കേഴ്സ് പാര്‍ട്ടിക്കായി യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ സഹസംവിധായിക ആയിരുന്ന ബ്ലസി ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ്. സിനിമ - മോഡലിംഗ് രംഗത്തുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടായിരുന്ന് എന്നും പൊലീസ് പറഞ്ഞു.

സ്മോക്കേഴ്സ് പാര്‍ട്ടി പോലുള്ള മയക്കുമരുന്നു പാര്‍ട്ടികളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പാര്‍ട്ടിക്കായി ആരൊക്കെ എത്തിയിരുന്നു എന്നറിയാന്‍ ഫ്ലാറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ചെറുഗ്രൂപ്പുകളായി ലഹരി ഉപഭോക്താക്കള്‍ ഒത്തു ചേരുന്ന സ്‌മോക്കേഴ്‌സ് പാര്‍ട്ടിയാണ് ഫ്ലാറ്റില്‍ സംഘടിപ്പിച്ചത്. വിശ്വസ്തരായവര്‍ക്കു മാത്രമാണ് പങ്കെടുക്കാന്‍ അനുമതി നല്കിയിരുന്നത്. പിടിയിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കും സഹസംവിധായിക ബ്ലെസിക്കും പുറമെ സിനിമാ രംഗത്തെ പലരും ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതായാണു പൊലീസിനു ലഭിച്ച വിവരം.

അതേസമയം, താന്‍ ഇതിനുമുമ്പും പല സ്മോക്കേഴ്സ് പാര്‍ട്ടികളിലും പങ്കെടുത്തിട്ടുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ പൊലീസിനു മൊഴി നല്കി, എന്നാല്‍ ,പൊലീസ് പലതവണ ചോദിച്ചിട്ടും സ്മോക്കേഴ്സ് പാര്‍ട്ടികളില്‍ ഒപ്പം പങ്കെടുത്തവരുടെ പേര് വെളിപ്പെടുത്താന്‍ ഷൈന്‍ ടോം ചാക്കോ തയ്യാറായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :