ശ്രീവിദ്യയുടെ സ്വത്ത്: ഗണേഷിനെതിരെ അന്വേഷണം

ശ്രീവിദ്യ, ഗണേഷ്, പിള്ള, ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| Last Modified ശനി, 9 മെയ് 2015 (13:54 IST)
അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് സംബന്ധിച്ച് കെ ബി ഗണേഷ്കുമാര്‍ എം എല്‍ എയ്ക്കെതിരെ അന്വേഷണം. ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തുന്നത്.

പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ഗണേഷിനെതിരെ അന്വേഷണം നടത്താന്‍ ലോകായുക്ത തീരുമാനിച്ചത്. ശ്രീവിദ്യയുടെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കും ലഭിക്കേണ്ട സ്വത്ത് ഗണേഷ് തട്ടിയെടുത്തു എന്നാണ് ആരോപണമുയര്‍ന്നത്.

കേസുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര്‍റാമിന്‍റെ മൊഴി ഈ മാസം 28ന്‌ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :